ആമസോൺ മെഡ്പ്ലസിനെ വാങ്ങാൻ ഒരുങ്ങുന്നു

അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഫാർമസി ശൃംഖലയായ മെഡ്പ്ലസ് വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഫാർമസി ശൃംഖലയായ മെഡ്പ്ലസ് വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മധുകാർ ഗംഗാദി സ്ഥാപിച്ച ഈ ഇന്ത്യൻ ഫാർമസി സ്ഥാപനത്തിൽ നിക്ഷേപം നടത്താൻ മുമ്പും ആമസോൺ ശ്രമം നടത്തിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസി ചെയിൻ അപ്പോളോ ഫാർമസിയാണ്. ഓൺലൈൻ മരുന്നു വിപണി ഇന്ത്യയിൽ താരതമ്യേന പുതിയതാണ്. അതുകൊണ്ട് തന്നെയാണ് ആമസോൺ ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആമസോൺ മെഡ്പ്ലസിനെ വാങ്ങാൻ ഒരുങ്ങുന്നു

2006 ൽ സ്ഥാപിതമായ കമ്പനിയാണ് മെഡ്പ്ലസ്. 12 സംസ്ഥാനങ്ങളിലായി 1,400 സ്റ്റോറുകളാണ് മെഡ്പ്ലസിനുള്ളത്. കമ്പനിയുടെ കണക്കുകൾ പ്രകാരം മെഡ്പ്ലസ് 2015-16 സാമ്പത്തിക വർഷത്തിൽ 1726 കോടി രൂപയുടെയും അതിനു മുമ്പുള്ള വർഷം 1361 കോടി രൂപയുടെയും നേട്ടമുണ്ടാക്കി. 2017-ലെ സാമ്പത്തിക വിവരങ്ങൾ ലഭ്യമല്ല.

ആമസോണിന്റെ ഏറ്റവും വലിയ ഇന്ത്യൻ എതിരാളികളായ ഫ്ലിപ്കാർട്ടും അടുത്തിടെ ചില ഓൺലൈൻ ഫാർമ കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. ഗുഡ്ഗാവ് ആസ്ഥാനമായ 1 എംജി, മുംബൈ ആസ്ഥാനമായ ഫാർമ ഈസി എന്നീ കമ്പനികളുമായാണ് ഫ്ലിപ്കാർട്ട് ചർച്ച നടത്തിയത്.

malayalam.goodreturns.in

English summary

Amazon in talks to buy Medplus, India’s No. 2 pharmacy chain

Amazon is looking to open yet another battlefront in India by buying into a pharmacy chain as the Jeff Bezos-led US retailer pursues its ambition to become the everything store.
Story first published: Wednesday, July 25, 2018, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X