ക്യാഷ് ഓൺ ഡെലിവറി നിയമപരമല്ലെന്ന് ആർബിഐ

ഓണ്‍ലൈന്‍ വ്യാപാരത്തിലെ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമപരമല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ വ്യാപാരത്തിലെ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമപരമല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്‌ തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ ഇത്തരത്തില്‍ പണം ഈടാക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങുന്നവർ ഉപയോഗിക്കുന്ന സമ്പ്രദായമാണ് ക്യാഷ് ഓണ്‍ ഡെലിവറി. കമ്പനികള്‍ മൂന്നാമത് ഒരാളെ ഇടനിലക്കാരനാക്കി ഉപഭോക്താവില്‍ നിന്ന് പണം കൈ പറ്റുന്ന ഈ സമ്പ്രദായം നിയമവിരുദ്ധമാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്.

ക്യാഷ് ഓൺ ഡെലിവറി നിയമപരമല്ലെന്ന് ആർബിഐ

ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള സ്ഥാപനങ്ങൾ പിഎസ്എസ് ആക്ട് (പേയ്മെന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്) പ്രകാരം രജിസ്റ്റർ ചെയ്യാത്തതിനാലാണ് ഇത് നിയമ വിരുദ്ധമാകുന്നതെന്ന് ആർബിഐ വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് ലഭിച്ച മറുപടിയിലാണ് ആർബിഐ ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.

രാജ്യത്ത് അതിവേഗം വളരുന്ന ഓൺലൈൻ വ്യാപാര രംഗത്തിന് വൻ തിരിച്ചടിയാണ് ആർബിഐയുടെ ഈ നിലപാട്. എന്നാൽ ക്യാഷ് ഓൺ ഡെലിവറി സംവിധാനത്തിന് എതിരെ മാർഗ നിർദ്ദേശങ്ങളൊന്നും റിസവർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടില്ല.

malayalam.goodreturns.in

English summary

Cash-on-Delivery Deals By E-commerce Firms May Be Illegal

The introduction of the cash-on-delivery (CoD) option by Flipkart in 2010 gave a shot in the arm to India’s e-commerce boom. Users suspicious of or outside the ambit of netbanking still depend on the conventional method for their purchases.
Story first published: Wednesday, July 25, 2018, 14:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X