പ്രായമായവർക്ക് ബാങ്ക് സേവനം വീടുകളിലെത്തിക്കണമെന്ന് ആ‍ർബിഐ; ബാങ്കുകൾക്ക് കുലുക്കമില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ബാങ്ക് സേവനം വീടുകളിലെത്തിക്കണമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ങ്കു​ക​ൾ തീ​രു​മാ​നം എ​ടു​ക്കു​ക​യോ ന​ട​പ്പാ​ക്കു​ക​യോ ചെ​യ്തിട്ടില്ല.

 

എ​ഴു​പ​തും അ​തി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​​രി​ലേ​ക്ക്​ സേ​വ​നം എ​ത്തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം 2017 ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ്​ ആ​ർ.​ബി.ഐ പു​റ​പ്പെ​ടു​വി​ച്ച​ത്. സ്​​മാ​ൾ, പെ​യ്​​മെന്റ്​ ബാ​ങ്കു​ക​ൾ ​ഉ​ൾ​പ്പെ​ടെ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. മു​തി​ർ​ന്ന​വ​ർ​ക്കും ഗു​രു​ത​ര​മാ​യ രോ​ഗ​മോ വൈ​ക​ല്യ​മോ ഉ​ള്ള​വ​ർ​ക്കും കാ​ഴ്​​ച​ശ​ക്തി കു​റ​ഞ്ഞ​വ​ർ​ക്കും ബാ​ങ്ക്​ വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​നം എ​ത്തി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന നിർദ്ദേശം.

 
പ്രായമായവർക്ക് ബാങ്ക് സേവനം വീടുകളിലെത്തിക്കണമെന്ന് ആ‍ർബിഐ

2017 ഡി​സം​ബ​ർ 31ന​കം ഇ​വ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​തി​ന്​ വേ​ണ്ട പ്ര​ചാ​രം ന​ൽ​ക​ണ​മെ​ന്നും ആ​ർബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. മാത്രമല്ല പല ബാ​ങ്കു​ക​ളും ആ​ർബിഐ​യു​ടെ ഈ നി​ർ​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ച്ചിട്ട് പോലുമില്ല.

ഇ​ത്ത​രം സേ​വ​നം കി​ട്ടു​ന്നി​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​​ൾ​ക്ക്​ ബാ​ങ്കി​ങ്​​ ഒാം​ബു​ഡ്​​സ്​​മാനെ പ​രാ​തി​യു​മാ​യി സ​മീ​പി​ക്കാ​മെ​ന്നും ആർബിഐ പ​റ​ഞ്ഞി​രു​ന്നു. എന്നാൽ ബാങ്കുകളിൽ വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രി​​ല്ലാ​ത്തത് സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.

malayalam.goodreturns.in

English summary

Banks are supposed to provide doorstep banking to senior citizens and differently abled persons

Many a times, most senior citizens (70 years and above) and persons with disabilities find it difficult to visit ATMs or bank branches for their banking requirements.
Story first published: Saturday, July 28, 2018, 14:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X