പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം രണ്ട് ശതമാനം കുറച്ച് ഈ തുക കൂടി ഇൻ ഹാൻഡ് ശമ്പളമായി വർദ്ധിപ്പിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ ശുപാർശ.
ശമ്പളക്കാരുടെ ഇൻ-ഹാൻഡ് ശമ്പളം വർദ്ധിപ്പിക്കാൻ നീക്കം. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം രണ്ട് ശതമാനം കുറച്ച് ഈ തുക കൂടി ഇൻ ഹാൻഡ് ശമ്പളമായി വർദ്ധിപ്പിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ ശുപാർശ.
നിലവിലെ രീതി
നിലവിൽ, ജീവനക്കാരുടെ ശമ്പളത്തിന്റെ 24 ശതമാനം പ്രൊവിഡന്റ് ഫണ്ട് അക്കൌണ്ടിലേക്കാണ് മാറ്റപ്പെടുന്നത്. ഈ 24 ശതമാനത്തിൽ 12 ശതമാനം തൊഴിൽ ദാതാവിന്റെ സംഭാവനയും ബാക്കി 12 ശതമാനം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുമാണ് പിടിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനാണ് (ഇപിഎഫ്ഒ) ആണ് ഈ തുക പരിപാലിക്കുന്നത്.
തീരുമാനം ആഗസ്റ്റ് അവസാനം
ആഗസ്റ്റ് അവസാനത്തോടെ ശുപാർശയ്ക്ക് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധി നിലവിലെ 10 കോടിയിൽ നിന്ന് 50 കോടിയായി ഉയർത്താനാണ് ഈ ശുപാർശ വഴി ലക്ഷ്യമിടുന്നത്. ശുപാർശയ്ക്ക് അന്തിമ തീരുമാനമായി കഴിഞ്ഞാൽ തൊഴിൽ മന്ത്രാലയം വിവിധ ഓഹരി ഉടമകളുമായി ചർച്ച നടത്തും.
ശമ്പളം 4 ശതമാനം കൂടും
പിഎഫ് സംഭാവന കുറയ്ക്കുകയാണെങ്കിൽ ഇനി മുതൽ നിങ്ങളുടെ ശമ്പളം 4 ശതമാനം വർദ്ധിക്കും. മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിങ്ങൾക്ക് ഈ തുക നിക്ഷേപിക്കുകയും ചെയ്യാം.
ഇപിഎഫ്ഒ നിക്ഷേപം
സ്ഥിര വരുമാന സെക്യൂരിറ്റികളിലാണ് ഇപിഎഫ്ഒ നിങ്ങളുടെ പണം നിക്ഷേപിക്കുന്നത്. സമീപ കാലത്തായി ഇ.ടി.എഫുകളിലും നിക്ഷേപം ആരംഭിച്ചു. ഓഹരികളിലോ സ്വകാര്യ കമ്പനികളുടെ ഇക്വിറ്റികളിലോ ഇപിഎഫ്ഒ നിക്ഷേപം നടത്തുന്നില്ല. ഇപിഎഫ്ഒ ഇടിഎഫുകളിൽ ജൂൺ വരെ നിക്ഷേപിച്ചിരിക്കുന്നത് 48,946 കോടി രൂപയാണ്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications