ജിയോ ജിഗാ ഫൈബർ പ്ലാൻ ചോർന്നു; ഉഗ്രൻ ഓഫറുകൾ പുറത്ത്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോയുടെ ജിഗാ ഫൈബർ സേവനം ആഗസ്റ്റ് 15ന് അവതരിപ്പിക്കാനിരിക്കെ ജിഗാ ഫൈബറിന്റെ വിവിധ പ്ലാനുകൾ ചോർന്നു. trak.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലാനുകൾ ചോർന്നത്. ജൂലായിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ജിഗാ ഫൈബ‍ർ പദ്ധതി പ്രഖ്യാപിച്ചത്.

 

നി‍ർണായക വിവരങ്ങൾ

നി‍ർണായക വിവരങ്ങൾ

ജിയോ ജിഗാ ഫൈബറിന്റെ പ്രാഥമിക ചെലവ്, വിവിധ പ്ലാൻ നിരക്കുകൾ തുടങ്ങിയവ വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഈ വിവരങ്ങളാണ് ഇപ്പോൾ പുറത്തായത്. ജിഗാ ഫൈബർ ബ്രോഡ്ബാൻഡ് സേവനത്തിനുള്ള പ്രീ-രജിസ്ട്രേഷൻ ആഗസ്റ്റ് 15 മുതൽ Jio.com വഴിയും മൈ ജിയോ ആപ്പ് വഴിയും ആരംഭിക്കും. പുറത്തായ വിവിധ പ്ലാൻ വിവരങ്ങൾ താഴെ പറയുന്നവയാണ്.

500 രൂപയുടെ പ്ലാൻ

500 രൂപയുടെ പ്ലാൻ

ഈ പ്ലാൻ അനുസരിച്ച് 50 എംബിപിഎസ് വേഗതയിൽ 300 ജിബി ഡാറ്റയാണ് ലഭിക്കുക. പ്ലാനിന്റെ കാലാവധി ഒരു മാസമാണ്.

750 രൂപയുടെ പ്ലാൻ

750 രൂപയുടെ പ്ലാൻ

ഈ പ്ലാനിൽ, 50 എംബിപിഎസ് വേഗതയിലുള്ള 450 ജിബി ഡാറ്റ ലഭ്യമാകും. ഒരു മാസം തന്നെയാണ് പ്ലാനിന്റെ കാലാവധി.

999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാൻ

ഈ പ്ലാനിൽ 100 എംബിപിഎസ് വേഗതയിലാണ് ഡാറ്റാ ലഭിക്കുക. ഇത്തരത്തിൽ 600 ജിബി ഡാറ്റാ ഒരു മാസത്തേയ്ക്ക് ലഭിക്കും.

1,299 രൂപയുടെ പ്ലാൻ

1,299 രൂപയുടെ പ്ലാൻ

ഈ പ്ലാനിലും 100 ​​എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. കൂടാതെ ഒരു മാസം 750 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്.

1,500 രൂപയുടെ പ്ലാൻ

1,500 രൂപയുടെ പ്ലാൻ

ഏറ്റവും ചെലവേറിയ ജിഗാ ഫൈബർ പ്ലാനാണ് ഇത്. 150 എംബിപിഎസ്. വേഗതയിൽ ഒരു മാസത്തേയ്ക്ക് 900 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

malayalam.goodreturns.in

English summary

Jio GigaFiber Monthly Plans Leak Before Pre-Bookings Start

Mukesh Ambani-owned telecommunication service provider Reliance Jio on July 5 announced the Jio GigaFiber, a fiber-to-the-home broadband service for homes, merchants, small and medium enterprises and large enterprises, at the Reliance Industries 41st Annual General Meeting.
Story first published: Friday, August 3, 2018, 10:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X