ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കാഷ്ബാക്ക് ഓഫര്‍

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗൺസിൽ. ഭീം യുപിഐ, റുപേ കാര്‍ഡ് എന്നീ മാര്‍ഗ്ഗങ്ങളീലൂടെ പണമിടപാട് നടത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മൊത്തം ജിഎസ്ടി തുകയുടെ 20 ശതമാനം കാഷ്ബാക്ക് ഓഫര്‍ നല്‍കാനാണ് കഴിഞ്ഞ ദിവസം ചേ‍ർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിച്ചത്.

 

പരമാവധി 100 രൂപയാണ് ഇത്തരത്തില്‍ കാഷ് ബാക്ക് ഓഫറായി ലഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കാഷ്ബാക്ക്ഓഫര്‍

പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങളെ ആശ്രയിച്ചാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി. ഉത്ത‍ർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ആസാം എന്നീ സംസ്ഥാനങ്ങൾ പരീക്ഷണ ഘട്ടത്തിന്റെ ഭാ​ഗമാകാൻ താത്പര്യം പ്രകടിപ്പിച്ചു.

ഭീം യുപിഐ, റുപേ കാര്‍ഡ് ഇടപാടുകളുടെ ജിഎസ്ടിയില്‍ 20 ശതമാനം ഉപയോക്താവിന് തിരിച്ചു നല്‍കുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ നടത്തുന്നതിനും ഇതിനാവശ്യമായ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനും കുറച്ച് സമയമെടുക്കും. പരീക്ഷണ ഘട്ടത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ജിഎസ്ടി വരുമാനത്തില്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്താനാകുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

malayalam.goodreturns.in

English summary

GST Council clears 20 per cent cashback on digital payments

The Goods and Services Tax (GST) Council on Saturday cleared a pilot project to offer digital incentives, in the form of cashback of 20 per cent of GST paid on business-to-consumer transactions using RuPay and BHIM platforms, subject to a cap of Rs 100 per transaction.
Story first published: Tuesday, August 7, 2018, 10:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X