കേരളത്തിൽ 7 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് കോളും ഇന്റ‍ർനെറ്റും; വിവിധ ടെലികോം കമ്പനികളുടെ ഓഫറുകൾ

സംസ്ഥാനത്ത് ദുരിതക്കെടുതിയില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ടെലികോം കമ്പനികൾ രംഗത്ത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ദുരിതക്കെടുതിയില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ടെലികോം കമ്പനികൾ രംഗത്ത്. കോളുകളും, ഡേറ്റയും, എസ്.എം.എസും സൗജന്യമാക്കിയാണ് ടെലികോം കമ്പനികള്‍ ജനങ്ങൾക്ക് സഹായവുമായി എത്തിയിരിക്കുന്നത്.

 

സൗജന്യ സേവനം നൽകുന്ന കമ്പനികൾ

സൗജന്യ സേവനം നൽകുന്ന കമ്പനികൾ

ബിഎസ്‌എന്‍എല്‍
ജിയോ
എയര്‍ടെല്‍
വോഡഫോണ്‍
ഐഡിയ

ബിഎസ്എൻഎൽ ഓഫർ

ബിഎസ്എൻഎൽ ഓഫർ

എല്ലാ ദിവസവും ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്കും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും ബി.എസ്.എന്‍.എല്‍ 20 മിനിറ്റ് സൗജന്യ കോളുകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്.എം.എസും ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐഡിയ സെല്ലുലാര്‍

ഐഡിയ സെല്ലുലാര്‍

ഐഡിയ സെല്ലുലാര്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 10 രൂപ അധിക ടോക്ടൈമാണ് സൗജന്യമായി നല്‍കുന്നത്. ഇതിനായി *150*150 ഡയല്‍ ചെയ്യണം. ഒരു ജിബി ഡാറ്റയും ഏഴു ദിവസത്തേക്ക് ഐഡിയ നല്‍കുന്നുണ്ട്. അതോടൊപ്പം ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ അടയ്ക്കാനുള്ള കാലാവധി നീട്ടി.

ജിയോ

ജിയോ

ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും ഡാറ്റ, എസ്‌എംഎസ് എന്നിവയുമാണ് റിലയന്‍സ് നല്‍കുന്നത്.

വോഡഫോണ്‍

വോഡഫോണ്‍

വോഡഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 30 രൂപ അധിക ടോക്ടൈമും, ഒരു ജിബി ഡാറ്റയുമാണ് നല്‍കുന്നത്. ഇതിനായി 144 ലേക്ക് CREDIT എന്ന് എസ്‌എംഎസ് അയയ്ക്കുകയോ *130*1 എന്ന് ഡയല്‍ ചെയ്യുകയോ ചെയ്താല്‍ മതി.

എയര്‍ടെല്‍

എയര്‍ടെല്‍

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 30 രൂപയുടെ സൗജന്യ ടോക്ടൈമാണ് നല്‍കുന്നത്. 19 വരെ എയര്‍ടെല്‍ ടു എയര്‍ടെല്‍ ലോക്കല്‍/ എസ്ടിഡി കോളുകളും സൗജന്യമാണ്. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളില്‍ എയര്‍ടെല്‍ സേവനം ലഭ്യമാക്കും.

malayalam.goodreturns.in

English summary

Telecom operators offer free services for 7 days in state

Telecom operators have announced free call and data services, extension in bill payment dates and other relief measures for seven days for customers in flood-hit state of Kerala.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X