ടിവി ചാനലുകൾ ഇനി സൗജന്യമല്ല; നിരക്കുകൾ ഇങ്ങനെ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലിവിഷന്‍ ചാനലുകള്‍ നിരക്ക് പ്രഖ്യാപിക്കേണ്ട അവസാന ദിനം എത്തിയതോടെ പല സൗജന്യ ചാനലുകളും പേ ചാനലുകളായി മാറാൻ ഒരുങ്ങുന്നു. പുതിയ നിയമപ്രകാരം ചാനലുകള്‍ സൗജന്യമാണോ അതോ നിരക്കുണ്ടോ ഉണ്ടെങ്കില്‍ എത്രയാണെന്ന് ഓഗസ്റ്റ് 31ന് മുമ്പ് പ്രഖ്യാപിക്കണമെന്ന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു.

പേ ചാനലുകളായ പ്രധാന ചാനലുകൾ

പേ ചാനലുകളായ പ്രധാന ചാനലുകൾ

എന്‍ഡിടിവി ഇന്ത്യ എന്ന ഹിന്ദി ന്യൂസ് ചാനലാണ് ആദ്യം സൗജന്യ ചാനലില്‍ നിന്ന് പേ ചാനലായി മാറിയത്. 85 പൈസയാണ് ഈ ചാനലിന്റെ നിരക്ക്. കൂടാതെ സീ എന്റര്‍ടെയ്ന്‍മെന്റിന്റെ മുഴുവന്‍ സൗജന്യ ചാനലുകളും പേ ചാനലുകളായി പ്രഖ്യാപിച്ചു. ഇവയുടെ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സീ അൻമോൾ, സീ അൻമോൾ സിനിമ, സീ ന്യൂസ്, ബിഗ് മാജിക്, ബിഗ് ഗംഗ, സീ ഹിന്ദുസ്ഥാൻ എന്നിവ പോലുള്ള ചാനലുകൾ കേബിൾ അല്ലെങ്കിൽ സ്വകാര്യ ഡി.ടി.എച്ച് എന്നിവ വഴി ലഭ്യമാകില്ല. എന്നാൽ പ്രസാർ ഭാരതിയുടെ എഫ്ടിഎ സേവനമായ ഡിഡി ഫ്രീ ഡിഷ് വഴി സൗജന്യ ചാനലുകൾ ലഭ്യമാകും.

ട്രായിയുടെ പുതിയ നിയമം

ട്രായിയുടെ പുതിയ നിയമം

ട്രായിയുടെ പുതിയ നിയമപ്രകാരം ഇഷ്ടമുള്ള 100 ചാനലുകള്‍ക്ക് ഉപഭോക്താവ് നല്‍കേണ്ടത് വെറും 130 രൂപയും നികുതിയുമാണ്. സൗജന്യ ചാനലുകളും പേ ചാനലുകളും ഒരേ പാക്കേജില്‍ ഉള്‍പ്പെടുത്താനും പാടില്ല. ചാനലുകള്‍ പേ ചാനലുകളാകുമ്പോൾ ആവശ്യമുള്ളവര്‍ മാത്രം ഇവ തിരഞ്ഞെടുക്കും. അതോടെ, പല ചാനലുകള്‍ക്കും കാഴ്ചക്കാര്‍ കുറയും.

മുഴുവൻ ചാനലും പേ ചാനൽ ആക്കും

മുഴുവൻ ചാനലും പേ ചാനൽ ആക്കും

മുഴുവന്‍ ചാനലുകളും പേ ചാനലുകളാക്കി മാറ്റി ഒന്നിച്ച് പാക്കേജായി നല്‍കുന്നതിനുള്ള പദ്ധതികളും ച‍‌‍ർച്ചയിലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

വിവിധ വിഭാ​ഗങ്ങളുടെ നിരക്ക്

വിവിധ വിഭാ​ഗങ്ങളുടെ നിരക്ക്

പുതിയ നിയമപ്രകാരം താഴെ പറയുന്ന രീതിയിലാണ് മാസം വിവിധ വിനോദ പരിപാടികളുടെ നിരക്ക്.

  • പൊതു വിനോദ ചാനലുകള്‍ - 12 രൂപ (പരമാവധി നിരക്ക്)
  • ഇന്‍ഫോടെയന്‍മെന്റ് - 9 രൂപ
  • സിനിമ - 10 രൂപ
  • കിഡ്‌സ് - 7 രൂപ
  • ന്യൂസ് -5 രൂപ
  • സ്‌പോര്‍ട്‌സ് - 19 രൂപ
  • ആധ്യാത്മികം - 3 രൂപ

malayalam.goodreturns.in

English summary

Zee Entertainment to convert free channels into pay

Subhash Chandra-promoted Zee Entertainment Enterprises has decided to turn all its free-to-air (FTA) channels into pay channels.
Story first published: Friday, August 31, 2018, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X