ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സി.പി. ഗിരീഷിനെ നിയമിച്ചു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സി.പി. ഗിരീഷിനെ നിയമിച്ചു. ബാങ്കിംഗ് മേഖലയിൽ 23 വർഷത്തെ പ്രവൃത്തിപരിചയമുണ്ട് ഇദ്ദേഹത്തിന്. കെ. പത്മകുമാർ ആയിരുന്നു ഇതിന് മുമ്പത്തെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ.
2012 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും സിഎഫ്എം ഡിപ്പാർട്ട്മെന്റിന്റെ തലവനായും പ്രവർത്തിച്ചു വരികയായിരുന്നു സി.പി. ഗിരീഷ്. കേരളത്തിലെ തൃശൂർ ആസ്ഥാനമായ ബാങ്കാണിത്. സ്വകാര്യ മേഖലയിൽ സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങാൻ അംഗീകാരം ലഭിച്ച 10 ബാങ്കുകളിൽ ഒന്നാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് കഴിഞ്ഞ ജൂണിൽ എൻആർഐ ബാങ്കിംഗ് സേവനങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള നോണ്‍ റെസിഡന്റ് റുപീ അക്കൗണ്ടുകൾ തുറക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുമുള്ള അംഗീകാരമാണ് അന്ന് ലഭിച്ചത്.
2016 മെയ് 5നാണ് ബാങ്ക് രൂപീകരിച്ചത്. എന്നാൽ 2016 നവംബറിലാണ് ആർബിഐ ബാങ്ക് തുടങ്ങുന്നതിനുള്ള അന്തിമ ലൈസൻസ് നൽകിയത്. സാധാരണ ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കാനും വായ്പ ലഭ്യമാക്കുവാനും സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള മികച്ച ബാങ്കുകളിൽ ഒന്നാണ് ഇത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
