ഡയറി മില്‍ക്ക് ചോക്കലേറ്റ് വാങ്ങുന്നവർക്ക് ജിയോയുടെ ഒരു ജിബി സൗജന്യം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറി മില്‍ക്ക് ചോക്കലേറ്റ് വാങ്ങുന്നവർക്ക് ജിയോയുടെ ഒരു ജിബി ഡാറ്റാ സൗജന്യമായി ലഭിക്കും. ഡയറിമില്‍ക്ക് ചോക്കലേറ്റ് പായ്ക്കിന് മുകളിലുള്ള ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്കാണ് ഒരു ജിബി 4ജി ഡേറ്റ സൗജന്യമായി ലഭിക്കുക.

 

സെപ്റ്റംബര്‍ 30 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. ജിയോയുടെ ഏതെങ്കിലും ഡേറ്റാ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ അധികമായി ലഭിക്കുക. മൈ ജിയോ ആപ്പിലും ഈ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ബാനറും ആപ്പില്‍ നല്‍കിയിട്ടുണ്ട്.

ഡയറി മില്‍ക്ക് ചോക്കലേറ്റ് വാങ്ങുന്നവർക്ക് ജിയോയുടെ ഒരു ജിബി

ഓഫര്‍ ലഭ്യമാക്കാന്‍ ഈ ബാനറില്‍ ക്ലിക്ക് ചെയ്തതിന് ശേഷം 'Participate Now' എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. ശേഷം ഡയറിമില്‍ക്ക് കവറിലെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ഏഴോ എട്ടോ ദിവസങ്ങള്‍ക്കുള്ളിലാണ് സൗജന്യ ഡേറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

ഈ ഡേറ്റ മറ്റൊരു ജിയോ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാനും സാധിക്കും. അഞ്ച് രൂപ, 10 രൂപ, 20 രൂപ, 40 രൂപ, 100 രൂപ വിലയുള്ള കാഡ്ബറി ഡയറിമില്‍ക്ക് ചോക്കലേറ്റിനൊപ്പമാണ് സൗജന്യ ഡേറ്റ ലഭിക്കുന്നത്.

malayalam.goodreturns.in

English summary

Jio Offering Free 1GB Data With Cadbury Dairy Milk Chocolate

Celebrating its second anniversary, Jio is now offering 1GB of free 4G data to subscribers having a Cadbury Dairy Milk chocolate.
Story first published: Friday, September 7, 2018, 16:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X