ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം : എ സിക്കും വാഷിംഗ് മെഷീനും വിലകേറും

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടര്‍ബൈന്‍ ഫ്യൂവല്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍ എന്നിവ ഉള്‍പ്പെടെ 19 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍ .2017-18 സാമ്പത്തിക വർഷം, ഈ പട്ടികയിലുള്ള 86,000 കോടി രൂപയുടെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി കൂട്ടിയിരിക്കുന്നത്. അനാവശ്യമായ ഇറക്കുമതി കുറക്കുന്നതിനും നിലവിലെ വിദേശനാണ്യക്കമ്മി നിയന്ത്രിക്കുന്നതിനുമാണ് തീരുവ വര്ധപ്പിക്കുന്നത് .

 
ഇറക്കുമതി തീരുവ കൂട്ടി :എ സിക്കും വാഷിംഗ് മെഷീനും വിലകേറും

എന്നാൽ, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാൽ വിമാനയാത്രയുടെ ചെലവ് ഉയരും. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യ 181 മില്യണിന് മാത്രമാണ് ഇന്ധനം ഇറക്കുമതി ചെയ്തത്.രൂപയുടെ മൂല്യത്തകർച്ച കാരണം ഇറക്കുമതി തീരുവ ഉയർത്തിയ സാഹചര്യം , വിലക്കയറ്റത്തിന് കാരണമായേക്കാം . എന്നിരുന്നാലും, ഇറക്കുമതി തീരുവ വർധനവ് നിലവിൽ ഇന്ത്യയിലേക്ക് സ്വതന്ത്ര വ്യാപാര അനുമതി കരാറുകൾ ഉള്ള രാജ്യങ്ങൾക്കു ബാധകമല്ല.

എസി, റഫ്രിജറേറ്റർ, 10 കിലോയിൽ താഴെയുള്ള വാഷിങ് മെഷീനുകൾ, എസിയുടെയും റഫ്രിജറേറ്ററിന്റെയും കംപ്രസർ, സ്പീക്കർ, ചെരുപ്പ്, റേഡിയോ കാർ ടയർ, വ്യവസായികേതര ഡയമണ്ട്, സെമി പ്രോസസ്ഡ് ഡയമണ്ട്, ലാബ് ഗ്രോൺ ഡയമണ്ട്, ആഭരണങ്ങൾ, സ്യൂട്ട്കേസ്, ബ്രീഫ് കേസ്, യാത്ര ബാഗുകൾ അടക്കം മുപ്പതോളം വസ്തുക്കളുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയിരിക്കുന്നത്

English summary

ACs, refrigerators, washing machines to get costlier, import duty hiked

The govt to raised import duties on 19 non-essential items, including refrigerators, air conditioners
Story first published: Thursday, September 27, 2018, 10:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X