ആയുഷ്മാൻ ഭാരത്തിനു കീഴിൽ രണ്ടാം തവണ ചികിത്സാ സഹായം ലഭിക്കാൻ ആധാർ നിർബന്ധം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തിടെ ആരംഭിച്ച ആയുഷ്മാൻ ഭരത്-പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ ) പ്രകാരം ആദ്യഘട്ടത്തിൽ ചികിത്സാനുകൂല്യം ലഭിക്കാൻ ആധാർ നിർബന്ധമല്ല. എന്നാൽ രണ്ടാം തവണ ഈ പദ്ധതിക്ക് കീഴിൽ ചികിത്സ തേടുന്നവർക്ക് ആധാർ ആവശ്യമാണ്. 

ആയുഷ്മാൻ ഭാരത്തിനു കീഴിൽ രണ്ടാം തവണ ചികിത്സാ സഹായം  ലഭിക്കാൻ

ആധാർ നമ്പർ ലഭ്യമല്ലെങ്കിൽ ഗുണഭോക്താക്കൾക്ക് രേഖാമൂലമുള്ള 12 അക്ക സംഖ്യ നൽകി എൻറോൾ ചെയ്തിട്ടുണ്ടെന്ന് രേഖപെടുത്താം .
പി.എം.ജെ.എ.വൈ നടപ്പിലാക്കാൻ ഉത്തരവാദിത്വം ഉള്ള നാഷണൽ ഹെൽത്ത് ഏജൻസി സി.ഇ.ഒ ഇന്ദു ഭൂഷൺ ആണ് ഈ കാര്യം അറിയിച്ചത് . ആധാർ പദ്ധതിയെ ഭരണഘടനാ സാധുത ഉള്ള രേഖയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ചികിത്സാസഹായം ലഭിക്കാൻ ആധാർ നമ്പർ

ചികിത്സാസഹായം ലഭിക്കാൻ ആധാർ നമ്പർ

"ഞങ്ങൾ സുപ്രീം കോടതി ഉത്തരവ്പ ഠിച്ചുകൊണ്ടിരിക്കുകയാണ്,രണ്ടാം തവണ ഈ പദ്ധതിയിൽ ചികിത്സാസഹായം ലഭിക്കാൻ ആധാർ നമ്പർ അല്ലെങ്കിൽ കുറഞ്ഞത് 12-അക്ക യൂണിറ്റ് നമ്പറിനായി എൻറോൾ ചെയ്തതായി തെളിയിക്കാൻ രേഖകളെങ്കിലും നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.ആദ്യഘട്ടത്തിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ മതി."ഇന്ദു ഭൂഷൺ കൂട്ടി ചേർത്തു.

ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ

ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ

എ.ബി-പി.എം.ജെ.എ.വൈ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ആയുഷ്മൻ ഭരത്-നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ മിഷൻ (എബി-എൻഎച്ച്പിഎം) ഝാർഖണ്ഡിൽ വെച്ച് സെപ്തംബര് 23 നാണു പ്രധാനമന്ത്രി ആരംഭിച്ചത് . 47,000 പേർക്ക് ഇതിനോടകം തന്നെ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങി.ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്.92,000-ത്തോളം പേർക്ക് ഗോൾഡൻ കാർഡുകൾ നൽകപ്പെട്ടിട്ടുണ്ടെന്ന് എൻ.എച്ച് എ യുടെ ഡെപ്യൂട്ടി സി.ഇ.ഒ ദിനേശ് അറോറ പറഞ്ഞു.ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഒരു വർഷം ആരോഗ്യ പരിരക്ഷ നൽകിവരുന്നു.

കേരളം പദ്ധതിയിൽ ഇല്ല

കേരളം പദ്ധതിയിൽ ഇല്ല

10.74 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് സെക്കണ്ടറി, ത്രിഡി മാനേജ്മെൻറ് ഹോസ്പിറ്റലൈസേഷനുകൾക്ക് എംപാനൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ (ഇ.എൻ.സി.പി.) ശൃംഖലയിലൂടെ പ്രയോജനം ലഭിക്കുന്നു.പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 14,000 ആശുപത്രികൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്.32 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്റെ ധാരണാപത്രത്തിൽ ഒപ്പു വെച്ചിട്ടുണ്ട് .തെലങ്കാന,ഒഡീഷ, ഡൽഹി, കേരളം എന്നീ സംസ്ഥാനങ്ങൾ പദ്ധതിയിൽ ഇല്ല.

Read more about: insurance aadhar ആധാർ
English summary

Aadhaar mandatory to get treatment under Ayushman Bharat

adhaar is not mandatory to avail benefits for the first time under the recently-launched Ayushman Bharat-Pradhan Mantri Jan Arogya Yojana (AB-PMJAY) but will be compulsor
Story first published: Monday, October 8, 2018, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X