ബി എസ് 4 വാഹനങ്ങൾക്കു രാജ്യത്ത് നിരോധനം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ഏപ്രിൽ 1 മുതൽ രാജ്യത്ത് എമിഷൻ സ്റ്റാൻഡേർഡ് ബിഎസ് 4 മോട്ടോർ വാഹനങ്ങളുടെ വില്പനയും രജിസ്ട്രേഷനും സുപ്രീംകോടതി നിരോധിച്ചു. മലിനീകരണം നിയന്ത്രണാതീതമായി തുടരുന്നതിനാൽ മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായാണിത്.

 
ബി എസ് 4 വാഹനങ്ങൾക്കു രാജ്യത്ത്  നിരോധനം

ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, എസ്. അബ്ദുൾ നസീർ, ദീപക് ഗുപ്ത എന്നിവരുടെ മൂന്നു ജഡ്ജിമാരുടെ ബെഞ്ചാണ് 20 പേജുള്ള വിധിന്യായത്തിൽ ഉത്തരവ് വിധിച്ചത്.

BS-IV മാനദണ്ഡങ്ങൾ

BS-IV മാനദണ്ഡങ്ങൾ

2020 ഏപ്രിൽ 1 മുതൽ രാജ്യത്തെ ശുദ്ധമായ ഭാരത്-ആറ് ഇന്ധനത്തിലേക്ക് രാജ്യം മാറണം.മോട്ടോർ വാഹനങ്ങളിൽ നിന്നും വായു മലിനീകരണത്തിന്റെ കാരണമാകുന്നവ നിയന്ത്രിക്കുന്നതിന് ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ ആണ് ഭാരത സ്റ്റേജ് (ബിഎസ്) എമിഷൻ മാനദണ്ഡങ്ങൾ.2017 ഏപ്രിലിനു ശേഷം രാജ്യത്തുടനീളം BS-IV മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.2016 ൽ ബിഎസ്-വി മാനദണ്ഡങ്ങൾ ഉപേക്ഷിച്ച് 2020 ൽ ബിഎസ്-ആറ് നിയമങ്ങൾ സ്വീകരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.ബി.എസ്.IV .

സുപ്രീം കോടതി

സുപ്രീം കോടതി

ബി.എസ്.4 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്.6 വാഹനങ്ങളുടെ വില കൂടുതലാണ്.തൊട്ടടുത്തുള്ള പട്ടണത്തിൽ നിന്നുപോലും വിലകുറഞ്ഞ വാഹനങ്ങൾ വാങ്ങാൻ ആളുകൾക്ക് പ്രവണതയുണ്ട്.മലിനീകരണ പ്രശ്നം ഡൽഹിയിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നു ഞങ്ങൾ വിശ്വസിക്കുന്നു, രാജ്യത്താകെ പ്രത്യേകിച്ച് പ്രധാന നഗരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു പ്രശ്നമാണിത്.ലോകത്തിലെ 20 ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ 15 എണ്ണം ഇന്ത്യയിൽ ആണ്,

ജസ്റ്റിസ് ഗുപ്ത, ബെഞ്ചിൻറെ വിധിയിലാണ് ഇങ്ങനെ ആണ് എഴുതിയത് . പൗരന്മാരുടെ ആരോഗ്യത്തെ സംബന്ധിച്ച് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വാഹനങ്ങളുടെ നിർമ്മാതാക്കൾ

വാഹനങ്ങളുടെ നിർമ്മാതാക്കൾ

ടൈംലൈൻ നീട്ടാൻ ആഗ്രഹിക്കുന്ന ഏതാനും ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ "അത്യാഗ്രഹ" ത്തിന് മുൻഗണന നൽകരുതെന്നും കോടതി കൂട്ടി ചേർത്ത്. ആരോഗ്യവും സമ്പത്തും തമ്മിൽ എന്തെങ്കിലും വൈരുധ്യമുണ്ടെങ്കിൽ തീർച്ചയായും, ആരോഗ്യത്തിന് മുൻഗണന നൽകണം, "ജസ്റ്റിസ് ഗുപ്ത പറഞ്ഞു.മലിനീകരണത്തിൽ കുട്ടികൾക്കും ഗർഭസ്ഥശിശുക്കൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് രാജ്യം എന്നത് കോടതി നോനിരീക്ഷിച്ചു .ബി.എസ് 6വാഹനങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടത്ര സമയമുണ്ടായിരുന്നു. ഒരു മാന്ത്രിക വിറകോടിച്ചുകൊണ്ട് 01.04.2020 ൽ രാജ്യം മുഴുവൻ BS 6 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വാഹനങ്ങൾ ഉപയോഗിക്കണം.

ബി.എസ് 6 ഇന്ധനങ്ങളിൽ കൊണ്ടുവരുന്നതിനുള്ള ആവശ്യകത വ്യക്തമാക്കിയതിലൂടെ എല്ലാ ഉൽപന്നങ്ങളിലും നിർമാതാക്കൾ 2018 മുതലാണ് ഇത്തരം ഇന്ധനം അവതരിപ്പിച്ചത്. ഇത് 31.03.2020 ആകുമ്പോഴേക്കും രാജ്യമൊട്ടാകെ ഘട്ടംഘട്ടമായി അവതരിപ്പിക്കേണ്ടതുമാണ്. എങ്കിലും ചില നിർമാതാക്കൾ ഇപ്പോഴും വേണ്ടത്ര പ്രാധാന്യം ഇതിനു നൽകിയിട്ടില്ല.വാഹനങ്ങളുടെ നിർമ്മാതാക്കൾ, ഇരുചക്ര വാഹനങ്ങളിലും , മറ്റു വലിയ വാഹനങ്ങളിലും ഇവ അവതരിപ്പിക്കാൻ വൈകുന്നതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല എന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു .

Read more about: vehicle ban വാഹനം
English summary

SC bans sale of BS-IV vehicles

The Supreme Court on Wednesday banned the sale and registration of motor vehicles conforming to the emission standard Bharat Stage-IV in the entire country from April 1, 2020,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X