രാജ്യത്തെ കൈക്കൂലിക്കാരുടെ എണ്ണം ഒരു വർഷം കൊണ്ട് വർദ്ധിച്ചത് 11 ശതമാനം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രാൻസ്‌പെറൻസി ഇൻറർനാഷണലും ലോക്കൽ സർക്കുലകളും ചേർന്ന് നടത്തിയ ഓൺലൈൻ സർവേ പ്രകാരം സർക്കാർ ഓഫീസുകൾ, രജിസ്ട്രേഷൻ സെന്ററുകൾ , പോലീസ് സ്റ്റേഷൻ , മുനിസിപ്പൽ കോർപ്പറേഷനുകൾ തുടങ്ങിയിടങ്ങളിലാണ് രാജ്യത്തു ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത്.

രാജ്യത്തെ കൈക്കൂലിക്കാരുടെ എണ്ണം വർദ്ധിച്ചു

ദശാബ്ദങ്ങളായി രാജ്യത്ത് അഴിമതി എന്ന വാക്ക് തിരഞ്ഞെടുപ്പ് കാലങ്ങളിൽ കേട്ട് വരുന്നതാണ്.അഴിമതി പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം എന്ന് എല്ലാ നേതാക്കളെയും ഇലക്ഷനു മുൻപ് പ്രഖ്യാപിക്കാറുള്ളതാണ്. 

കൈക്കൂലി

കൈക്കൂലി

എന്നാൽ സർവ്വെ പ്രകാരം സർക്കാർ ഓഫീസുകളളിൽ നിന്നും പൗരന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കൈക്കൂലി കൊടുക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം എന്നാണ്. സർവേയിൽ പങ്കെടുത്ത 56 ശതമാനം ആളുകളും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പല ആവശ്യങ്ങൾക്കായി കൈക്കൂലി നൽകാൻ നിർബന്ധിതരായിട്ടുണ്ട്.അതെ സമയം 2017 ൽ 45 ശതമാനം ആളുകൾ മാത്രമായിരുന്നു കൈക്കൂലി നല്കാൻ നിർബന്ധിതരായത്. ഒരു വർഷം കൊണ്ട് കൈക്കൂലി വാങ്ങുന്നവരിൽ പതിനൊന്നു ശതമാനം വർദ്ധനവാണുണ്ടായത്.

അഴിമതി തടയുന്നതിന് നിയമ ഭേദഗതി

അഴിമതി തടയുന്നതിന് നിയമ ഭേദഗതി

ഇന്ത്യയുടെ അഴിമതി സർവ്വെ 2018 എന്ന തലക്കെട്ടിൽ പുറത്തു വന്ന സർവേ റിപ്പോർട്ട് പറയുന്നത്, രാജ്യത്തു അഴിമതി ഹെല്പ് ലൈൻ നമ്പറുള്ള കാര്യം പല സംസ്ഥാങ്ങളിലെയും 91 ശതമാനം ജനങ്ങൾക്കും അറിയില്ലെന്നാണ് . അഴിമതിവിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.അഴിമതിക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഗവൺമെന്റുകൾ ഇനിയും പരിശ്രമിക്കേണ്ടതുണ്ട്. ഓൺലൈനിൽ നടത്തിയ സർവേയിൽ 1.60 ലക്ഷം പ്രതികരണങ്ങളാണ് ലഭിച്ചത്.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അഴിമതി തടയാൻ പ്രാദേശിക ഭരണകൂടം അല്ലെങ്കിൽ സംസ്ഥാന സർക്കാർ യാതൊന്നും ചെയ്തില്ലെന്ന് 82 ശതമാനം പേരും അഭിപ്രായപ്പെട്ടു.അഴിമതി തടയുന്നതിന് നിയമ ഭേദഗതി നടത്തി ഏഴ് വർഷത്തെ ജയിൽ ശിക്ഷ പാർലമെന്റ് പാസാക്കിയത് 2018 ൽ ആണ്.പുതിയ നിയമ പ്രകാരം കൈക്കൂലി നൽകുന്നവനും സ്വീകരിക്കുന്നവനും കുറ്റക്കാരാകുന്നതാണ്.

ആം ആദ്മി പാർട്ടി

ആം ആദ്മി പാർട്ടി

എന്നാൽ നിയമ ഭേദഗതി സ്ഥിയിൽ യാതൊരു മാറ്റവും വരുത്തിയില്ലെന്നതാണ് വസ്തുത. സർവ്വേ പ്രകാരം സംസ്ഥാന തലത്തിൽ ഉത്തർ പ്രദേശിലെ ബാബുസിൽ 79 ശതമാനം ആളുകളും സർക്കാർ ഓഫീസുകളിലെ കാര്യങ്ങൾ നടത്താനായി കൈക്കൂലി നൽകിയവരാണ്.കൈക്കൂലി നൽകിയവരുടെ എന്നതിൽ പിന്നെലെയുള്ള സംസ്ഥാനങ്ങൾ പഞ്ചാബ് 56 ശതമാനവും മധ്യപ്രദേശ് 50 ശതമാനവുമാണ്. അരവിന്ദ് കെജ്രിവാൾ സർക്കാറിന്റെ ഡൽഹി ഓഫീസ് പോലും അഴിമതിക്കെതിരായ പോരാട്ടത്തിൽ വിജയം കണ്ടിട്ടിട്ടില്ല. ഡൽഹി സർക്കാരിന്റെ ഓഫീസുകളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 46 ശതമാനം പേർക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് സർവ്വേ റിപ്പോർട്ട് പറയുന്നത് . അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) 2015 ൽ സർക്കാർ ഓഫീസുകളിൽ നിന്ന് അഴിമതി അവസാനിപ്പിക്കും എന്ന ഏക വാഗ്ധാനവുമായാണ് അധികാരത്തിൽ വന്നത് .

English summary

Bribery records 11 per cent growth in one year, finds survey

property registration, police and municipal corporations are the most corrupt government offices,
Story first published: Monday, December 24, 2018, 13:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X