ചിപ്പുള്ള ഇ പാസ്പോർട്ട് ഉടൻ വരുമെന്ന് മോദി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോട്ടു നിരോധനത്തിന് ശേഷം ആര്‍.ബി.ഐ പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടില്‍ നാനോ ജി.പി.എസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന വ്യാജ വാർത്ത സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു .2000 രൂപ നോട്ടിന്റെ പ്രത്യേകതകളെക്കുറിച്ച് ആര്‍ബിഐ വിശദീകരിചിരുന്നുവെങ്കിലും സോഷ്യൽ മീഡിയ വഴി പ്രചരിച്ചത് വ്യാജ വാർത്തകൾ ആയിരുന്നു.എന്നാൽ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചില്ലെങ്കിലും ഇനി ഇന്ത്യക്കാർക്ക് ലഭിക്കുക ചിപ്പ് ഘടിപ്പിച്ച പാസ്സ്പോർട്ടുകൾ ആയിരിക്കും .

 
ചിപ്പുള്ള  ഇ പാസ്പോർട്ട് ഉടൻ വരുമെന്ന് മോദി

അതികം താമസിയാതെ, തന്നെ പേപ്പർ പാസ്പോർട്ടിന് പകരം ഇന്ത്യക്കാർക്കു ചിപ്പ് അധിഷ്ഠിത ഇ-പാസ്പോർട്ട് ലഭിക്കുന്നതാണ് . ഒരു കേന്ദ്രീകൃത പാസ്പോർട്ട് സംവിധാനത്തിലൂടെ പ്രവർത്തിച്ചു കൊണ്ട് ഗവൺമെന്റ്. എല്ലാ പാസ്പോർട്ട് സേവനങ്ങളും ഇന്ത്യൻ എംബസികളിൽ നിന്നും ലോകത്താകമാനമുള്ള കണ്‍സള്‍ട്ടന്‍സികളും വഴി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യൻ എംബസികളും കോൺസുലേറ്റും ആഗോളതലത്തിൽ പാസ്പോർട്ട് സേവാ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.വാരണാസിയിൽ പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

പി ഐ ഒ (പെൻഷൻ ഓഫ് ഇന്ത്യൻ ഒറിജിൻ) ഒ സി ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾക്ക് വിസ അനുവദിക്കുന്ന പ്രക്രിയ ലളിതമാക്കാൻ സർക്കാർ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.ലോകമെമ്പാടും ഉള്ള ഇന്ത്യക്കാർ സന്തുഷ്ടരും സുരക്ഷിതരും ആയിരിക്കാൻ ഗവൺമെന്റ് പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ പ്രതിസന്ധി നേരിടുന്ന രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരെ സർക്കാർ സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു .വിദേശകാര്യ മന്ത്രാലയവും ഉത്തർ പ്രദേശ് സർക്കാരും സംഘടിപ്പിച്ച കോൺക്ലേവിൽ ഈ വർഷം 5000 ത്തോളം ഇന്ത്യൻ പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്.

English summary

Soon, Indians can have chip-based e-passport

e-passport,chip based,centralized passport system,Indian embassies and consulates
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X