Kerala budget 2019: കുട്ടനാടിനും തീരദേശ മേഖലയ്ക്കും പ്രത്യേക പാക്കേജ്, നവകേരളത്തിന് 25 പദ്ധതികൾ
News
oi-Shinod E
By Parvathy ES
Jan 31, 2019, 11:48 am IST
സിമന്റ്, സിറാമിക്സ്, ടൈല്‍സ് വില കൂടും
ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ വില കൂടും
വെണ്ണ-നെയ്യ് പാക്ക് ജ്യൂസ് വില കൂടും
Jan 31, 2019, 11:45 am IST
വൈദ്യുതി വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷം 50 ശതമാനം നികുതി ഇളവ്.
Jan 31, 2019, 11:44 am IST
സിറാമിക്സ് ടൈല്‍സിന് വില കൂടും. ആഡംബര വീടുകളുടെ നികുതി കൂട്ടി,
Jan 31, 2019, 11:42 am IST
വില കൂടുന്നവ
സ്വര്‍ണം വെള്ളി
സിനിമാ ടിക്കറ്റ്
ഇലക്ട്രോണിക് ഉപകരണങ്ങള്‍
ബിയര്‍-വൈന്‍
Jan 31, 2019, 11:40 am IST
റവന്യു വരുമാനം 100000 കോടി
റവന്യു ചെലവ് 1.1 ലക്ഷം കോടി
Jan 31, 2019, 11:37 am IST
ഭൂമി ന്യായ വിലയുടെ 10ശതമാനം വർധിപ്പിക്കുന്നു
Jan 31, 2019, 11:35 am IST
ഇലക്ട്രോണിക് സാധനങ്ങളുടെ വില കൂടും
Jan 31, 2019, 11:35 am IST
സിനിമാ ടിക്കറ്റുകൾക്ക് മുകളിൽ 10 ശതമാനം വിനോദ നികുതി. ആഡംബര ഉത്പന്നങ്ങൾക്ക് വിലകൂടും. വൈൻ-ബിയർ വില കൂടും
Jan 31, 2019, 11:32 am IST
സ്വർണത്തിനും വെള്ളിക്കും .25 ശതമാനം സെസ്
Jan 31, 2019, 11:30 am IST
രണ്ടു വർഷകാലത്തേക്കാണ് സെസ് ഏർപ്പെടുത്തുന്നത്. 12, 18, 28 ശതമാനം നികുതിക്കാണ് ഒരു ശതമാനം സെസ്.
Jan 31, 2019, 11:26 am IST
ദുരന്തനിവാരണ സെസ്.. സംസ്ഥാനത്തിന് അകത്തുള്ള സേവനങ്ങൾക്ക് ഒരു ശതമാനം സെസ് ഏർപ്പെടുത്തും.
Jan 31, 2019, 11:25 am IST
വാറ്റ് കുടിശ്ശിക സമാഹരണം വിപുലമാക്കും. കേന്ദ്ര-സംസ്ഥാന നികുതി വകുപ്പുകളുമായി സമാഹരിച്ച് കോർഡിനേഷൻ കമ്മിറ്റി, ജിഎസ്ടി ആർ 2-ഇൻവോയ്സ് മാച്ചിങ് ആവശ്യമായ ഒരു ബാക്ക് എൻഡ്, കൂടുതൽ സേവനദാതാക്കളെ പരിധിയിലേക്ക് കൊണ്ടു വരും. നികുതി വകുപ്പിനെ പുനസ്സംഘടിപ്പിക്കും. എൻഫോഴ്സമെന്റിനെ കൂടുതൽ ശക്തമാക്കും. വാങ്ങൽ-വിൽക്കൽ വില അനുപാതം പരിശോധിക്കും. ബിൽ നിർബന്ധമായും ചോദിച്ചു വാങ്ങുന്ന ട്രെൻഡ് വർധിക്കും. സിനിമാ ഹാളുകളിൽ അംഗീകൃത സോഫ്റ്റ് വെയറുകൾ, ജിഎസ്ടിഎൻ വികസിപ്പിക്കുന്ന സോഫ്റ്റ് വെയറുകൾ വ്യാപാരികൾക്ക് നൽകും.
Jan 31, 2019, 11:19 am IST
ജിഎസ്ടി വരുമാനം 30 ശതമാനം ഉയർത്തണം. ജൂലായ് മാസത്തിൽ വാർഷിക റിട്ടേണുകൾ ആദ്യമായി ലഭ്യമാകും. നികുതി ചോർച്ചയിൽ നല്ലൊരു ഭാഗം തിരിച്ചു പിടിക്കാനാകുമെന്നാണ് കരുതുന്നത്
Jan 31, 2019, 11:12 am IST
സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതികൾക്കായി ടെണ്ടറുകൾ വിളിച്ചിട്ടുണ്ട്. ഡിഎ കുടിശ്ശിക വിതരണം ചെയ്യും
Jan 31, 2019, 11:10 am IST
തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്കായി ക്ഷേമനിധി ബോർഡ്
Jan 31, 2019, 11:10 am IST
വ്യവസായ പാർക്കുകൾക്കായി 141 കോടി
Jan 31, 2019, 11:06 am IST
കാസർക്കോട് പാക്കേജിനായി 91 കോടി
Jan 31, 2019, 10:58 am IST
കെഎസ്ആർടിസിക്ക് ആയിരം കോടി രൂപ
Jan 31, 2019, 10:53 am IST
ഓപ്പൺ യൂനിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ഒരു കോടി രൂപ മാറ്റി വെയ്ക്കുന്നു
Jan 31, 2019, 10:51 am IST
തിരുവനന്തപുരം ദേവസ്വം ബോർഡിന് 100 കോടി രൂപ
Jan 31, 2019, 10:51 am IST
ന്യൂന പക്ഷേ ക്ഷേമത്തിന് 49 കോടി
Jan 31, 2019, 10:50 am IST
എൻഡോ സൾഫാൻ ദുരന്തബാധിതർക്ക് 20 കോടി
Jan 31, 2019, 10:39 am IST
ക്ഷേമ പെൻഷനുകൾ 100 രൂപ വീതം വർധിക്കും
Jan 31, 2019, 10:38 am IST
ലൈഫ് മിഷന് 1290 കോടി
Jan 31, 2019, 10:29 am IST
കാർഷികമേഖലയ്ക്ക് 2500 കോടി മാറ്റിവെച്ചു.
Jan 31, 2019, 10:20 am IST
നാലു ഭാഗങ്ങളുള്ള പദ്ധതി. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നു. മൂന്നു ഡോക്ടർമാർ ഓരോ ആശുപത്രിയിലും കാണും. ഉച്ച കഴിഞ്ഞ് ഒപിയുണ്ടാകും. എല്ലാ മെഡിക്കൽ കോളജിലും ഓങ്കോളജി, എല്ലാ ജില്ലാ ആശുപത്രികളിലും കാർഡിയാക് സെന്ററുകൾ എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമ കെയർ സെന്റർ തുടങ്ങും. ഒരു ലക്ഷം വരെ ഇൻഷുറൻസ് കമ്പനിയും അഞ്ച് ലക്ഷം രൂപ വരെ സർക്കാർ നൽകുകയും ചെയ്യും. കേരളത്തിലെ മുഴുവൻ ആളുകൾക്കും ഇൻഷുറൻസ്
Jan 31, 2019, 10:16 am IST
സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു
Jan 31, 2019, 10:15 am IST
അക്കാദമിക് മികവിനായി 32 കോടി രൂപ മാറ്റിവെയ്ക്കുന്നു
Jan 31, 2019, 10:14 am IST
അധ്യാപകർക്കായി രണ്ടാഴ്ച നീളുന്ന റസിഡൻഷ്യൽ പരിശീലന പദ്ധതികൾ വരുന്നു.
Jan 31, 2019, 10:13 am IST
പട്ടികജാതി-വർഗ്ഗ വിഭാഗക്കാർക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ
Jan 31, 2019, 10:05 am IST
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പുതിയ നീക്കങ്ങൾ. 1420 കോടി രൂപ മാറ്റി വെയ്ക്കുന്നു. കുടുംബശ്രീകൾക്കായി ബ്രാൻഡ് അടിസ്ഥാനത്തിലുള്ള മാർക്കറ്റിങ് തന്ത്രം കൊണ്ടു വരുന്നു.
Jan 31, 2019, 10:03 am IST
വിശപ്പ് രഹിത കേരളം പദ്ധതിക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
Jan 31, 2019, 10:00 am IST
കേരള ബാങ്ക് യാഥാർത്ഥ്യമാകുന്നു
Jan 31, 2019, 10:00 am IST
പ്രവാസി ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ. സാന്ത്വനം പദ്ധതിക്ക് 25 കോടി, വ്യവസായം തുടങ്ങാൻ 15 കോടി. ഗൾഫ് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോർക്ക വഹിക്കും. പ്രവാസികൾക്കായി പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. ക്ഷേമപദ്ധതി കൂടി ഇതിനോട് ലയിപ്പിക്കുന്ന കാര്യം പരിഗണിക്കും. പ്രവാസി ചിട്ടി പണം കിഫ്ബിയിൽ നിക്ഷേപിക്കും. ഫെബ്രുവരി മാസത്തോടെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കും.
Jan 31, 2019, 9:57 am IST
കയർ മേഖലയ്ക്ക് പുതിയ ഉണർവ്-തടിയ്ക്കു പകരം ചകിരിചോറും കുഞ്ഞുനാരും ഉപയോഗിച്ചുള്ള ബോർഡുകൾ ഉണ്ടാക്കും.
Jan 31, 2019, 9:55 am IST
കേരള ബോട്ട് ലീഗ് സംഘടിപ്പിക്കുന്നു
Jan 31, 2019, 9:52 am IST
തെക്കു-വടക്ക് റെയിൽ പാത. തിരുവനന്തപുരം-കാസർക്കോട് സമാന്തര പാത. 150 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
Jan 31, 2019, 9:51 am IST
ജലപാതകളുടെ നവീകരണത്തിന് വിശദമായ പദ്ധതി പ്രഖ്യാപിച്ചു. വെസ്റ്റ് കോസ്റ്റ് കനാൽ യാഥാർത്ഥ്യമാക്കും
Jan 31, 2019, 9:50 am IST
പൊതുമരാമത്ത് വകുപ്പിന് 1367 കോടി രൂപ വകയിരുത്തി
Jan 31, 2019, 9:50 am IST
കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകൾ പ്രാധാന്യം നൽകുന്നു
Jan 31, 2019, 9:44 am IST
ഫിലമെന്റ് ബൾബുകളും സിഎഫ്എല്ലും പരമാവധി ഒഴിവാക്കാൻ ശ്രമിക്കും. എൽഇഡി പണം ബില്ലിന്റെ കൂടെ അടച്ചാൽ മതി..
Jan 31, 2019, 9:43 am IST
ഏറ്റവും ചെലവ് കുറച്ച് വൈദ്യുതി വാങ്ങുന്നതിന് ട്രാൻസ്മിഷൻ ഗ്രിഡുകൾ സ്ഥാപിക്കും. ദ്യുതി 2020-21 എന്ന പദ്ധതി സജീവമാക്കും
Jan 31, 2019, 9:41 am IST
മത്സ്യ തൊഴിലാളികൾക്ക് ഒട്ടേറെ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. ഓഖി പാക്കേജിന് ആയിരം കോടി
Jan 31, 2019, 9:36 am IST
മത്സ്യതൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണുകൾ, തീരദേശ റോഡുകൾക്ക് വേണ്ടി 200 കോടി രൂപ മാറ്റി വെയ്ക്കുന്നു.
Jan 31, 2019, 9:33 am IST
നദീ പുനരുജ്ജീവനത്തിനായി പദ്ധതികൾ പ്രഖ്യാപിക്കുന്നു. 24 പുഴകൾ ജനകീയ പങ്കാളിത്തത്തോടെ സജീവമാക്കുന്നു.
Jan 31, 2019, 9:30 am IST
മലബാർ എന്ന പേരിൽ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കും.
Jan 31, 2019, 9:28 am IST
കൊച്ചിയിൽ അമരാവതി മോഡൽ ടൗൺ ഷിപ്പുകൾ വരുന്നു
Jan 31, 2019, 9:28 am IST
ആയിരം കോടിയുടെ പുതിയ കുട്ടനാടൻ പാക്കേജ് പ്രഖ്യാപിച്ചു
Jan 31, 2019, 9:27 am IST
വയനാടിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു. കുരുമുളക് കൃഷിയ്ക്ക് 10 കോടി.
Jan 31, 2019, 9:22 am IST
സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ 700 കോടി രൂപ
Jan 31, 2019, 9:20 am IST
കണ്ണൂർ വിമാനത്താവളത്തിന് സമീപം പ്രത്യേക നിക്ഷേപ പദ്ധതി തയ്യാറാക്കുന്നു
Jan 31, 2019, 9:20 am IST
കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി
Jan 31, 2019, 9:16 am IST
നവകേരളത്തിന് 25 കോടിയുടെ പദ്ധതി. ബജറ്റ് അടങ്കൽ 39807 കോടി രൂപ
Jan 31, 2019, 9:15 am IST
ദുരിതാശ്വാസ നിധിയിൽ നിന്നും ഇതുവരെ 1131 കോടി ചെലവാക്കി
Jan 31, 2019, 9:12 am IST
പ്രളയബാധിത പഞ്ചായത്തുകൾക്കായി 259 കോടി രൂപ മാറ്റി വെച്ചിരിക്കുന്നു
Jan 31, 2019, 9:10 am IST
കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനമാണ് തോമസ് ഐസക് ഉയർത്തിയത്. മുഷ്കിനു മുന്നിൽ കീഴടങ്ങില്ലെന്ന് മന്ത്രി
Jan 31, 2019, 9:09 am IST
വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യം കേരളം ആവർത്തിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അനുഭാവ പൂർണം പരിഗണിക്കുന്ന സർക്കാർ കേന്ദ്രത്തിൽ വരണമെന്ന് തോമസ് ഐസക്.
Jan 31, 2019, 9:06 am IST
തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം
Jan 31, 2019, 9:03 am IST
ശബരിമലയെ കുറിച്ചുള്ള പരാമർശം. പ്രളയത്തിനു ശേഷം കേരളം നേരിട്ട രണ്ടാമത്തെ ദുരന്തമായിരുന്നു ശബരിമല വിവാദം
Jan 31, 2019, 9:03 am IST
നാരായണ ഗുരുവിനെയും കുമാരനാശനെയും സിആർ കേശവൻ വൈദ്യരെയും അയ്യങ്കാളിയെയും അനുസ്മരിച്ചുകൊണ്ട് നവകേരള സൃഷ്ടിയുടെ ആവശ്യകത തോമസ് ഐസക് വ്യക്തമാക്കി
Jan 31, 2019, 9:01 am IST
സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. പ്രളയത്തെ കുറിച്ചുള്ള പരാമർശവുമായി തോമസ് ഐസക് തുടങ്ങി
Jan 31, 2019, 8:45 am IST
ധനമന്ത്രി നിയമസഭയിലെത്തി. സംസ്ഥാന ബജറ്റ് അൽപ്പ സമയത്തിനുള്ളിൽ.
Jan 31, 2019, 8:32 am IST
2018ല്‍ 12.9 ലക്ഷം പ്രവാസികള്‍ മടങ്ങിയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് യുഎഇയിലാണ്. രണ്ടാം സ്ഥാനത്ത് സൗദിയും.
Jan 31, 2019, 8:21 am IST
ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് ജനപ്രിയമായിരിക്കുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഇത് മറികടക്കുക തന്നെയാണ് പ്രധാന ലക്ഷ്യം. പല പ്രധാനപ്പെട്ട പദ്ധതികളും ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം സൂചന നൽകി.
Jan 31, 2019, 8:16 am IST
ഒമ്പത് മണിക്കാണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുക
Jan 31, 2019, 6:48 am IST
പ്രളയത്തിനുള്ള ശേഷമുള്ള ആദ്യബജറ്റെന്ന രീതിയിൽ എല്ലാവരും വളരെ കൗതുകത്തോടെയാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനങ്ങൾക്കായി കാതോർക്കുന്നത്. റവന്യു കമ്മിയും ധനകമ്മിയും വർധിച്ചതിനാൽ ഏല്ലാത്തിനെയും ബാലൻസാക്കുക അത്ര എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം.
2019-2020 സാമ്പത്തിക വർഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച അവതരിപ്പിക്കും. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കുന്നതിനാൽ കൂടുതൽ ക്ഷേമപദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. രാജ്യമാകെ ഏകീകൃത നികുതി സമ്പ്രദായം(ജിഎസ്ടി) നിലവിൽ വന്നതിനാൽ പുതിയ ടാക്സ് കൊണ്ടു വരാൻ സാധിക്കില്ല. അതേ സമയം പ്രളയ സെസ് ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്. കേരളത്തിന്റെ പുനർനിർമാണത്തിന് ഒരു ശതമാനം അഡീഷണൽ നികുതി കൊണ്ടുവരാൻ കേരളത്തിന് അനുമതി ലഭിച്ചിരുന്നു. അടിസ്ഥാന വിലയ്ക്കു മുകളിലാണ് പ്രളയസെസ് ചുമത്താൻ പോകുന്നത്. ക്ഷേമപെൻഷൻ തുകയിൽ ചെറിയ വർധനവ് വരുത്തുന്ന കാര്യവും ബജറ്റ് പരിഗണിക്കാൻ സാധ്യതയുണ്ട്. കൂടാതെ കേന്ദ്രത്തിന്റെ ആരോഗ്യപദ്ധതിയുടെ ചുവട് പിടിച്ച് ഒരു പുതിയ ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.