തിരുവനന്തപുരം നഗരത്തിലെ മുഴുവൻ കെഎസ്ആർടിസി ബസ്സുകളും ഇലക്ട്രിക് ആക്കാൻ പദ്ധതി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം നഗരത്തിൽ മുഴുവൻ കെഎസ്ആർടിസി ബസ്സുകളും ഇലക്ട്രിക് ആക്കും കൂടാതെ നഗരങ്ങളിലെല്ലാം തന്നെ ഇലക്ട്രി ചാർജിങ് കേന്ദ്രങ്ങൾ ഉണ്ടാകും.ഇതിനായി സ്വകാര്യമേഖലയുമായി സഹകരിക്കും
ഘട്ടം ഘട്ടമായി നഗരത്തിനുള്ളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു മാത്രം അനുമതി നൽകുകയെന്ന നിലയിലേക്ക് നീങ്ങും .

 
തിരുവനന്തപുരം നഗരത്തിലെ മുഴുവൻ കെഎസ്ആർടിസി ബസ്സുകളും ഇലക്ട്രിക് ആക്കാൻ പദ്ധതി

ഈ മാസം 18 മുതൽ തന്നെ തിരുവനന്തപുരം സിറ്റിയിൽ പൂർണമായും വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറങ്ങിയിരുന്നു . പതിനഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ആണ് സർവീസ് മാടത്തിയിരുന്നത്. ഡീസൽ, സിഎൻജി ബസ്സുകളേക്കാൾ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകൾ. 40 പുഷ്ബാക്ക് സീറ്റുകൾ, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റർടെയ്‌ന്മെന്റ് സിസ്റ്റം എന്നിവയും ഉണ്ടാകും.

കേന്ദ്രസർക്കാർ ഏജൻസിയായ എ.എസ്ർടിയുവിന്റെ റേറ്റ് കരാർ ഉള്ള ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തു ട്രയൽ റൺ നടത്തിയത്.കർണാടകം, ആന്ധ്ര, ഹിമാചൽ, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളിൽ ഇലക്ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്.

English summary

Kerala budget 2019; project to launche eco-friendly electric ksrtc

Kerala budget 2019; project to launche eco-friendly electric ksrtc,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X