രണ്ടു വീടുണ്ടോ? ഭയം വേണ്ട... ഇനി നികുതി കൊടുക്കേണ്ടതില്ല!! ബജറ്റിലെ പുതിയ തീരുമാനം

By Ashif
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. വീട് വാങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസമാകുന്ന നിര്‍ദേശം ബജറ്റിലുണ്ട്. രണ്ടു വീടുകള്‍ ഒരു വ്യക്തിക്ക് വാങ്ങാമെന്ന് ബജറ്റില്‍ പറയുന്നു. ഇത്തരത്തില്‍ രണ്ടു വീടുള്ളവര്‍ നേരത്തെ രണ്ടാമത്തെ വീടിന് നികുതി കൊടുക്കേണ്ടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

 

നോട്ട് നിരോധനം ഖജനാവില്‍ എത്തിച്ച് 1.3 ലക്ഷം കോടി!

രണ്ടു വീടുള്ളവര്‍ക്ക് ഒന്ന് വാടകയ്ക്ക് കൊടുത്തില്ലെങ്കിലും അതിന് ആദായ നികുതി കൊടുക്കേണ്ടിയിരുന്നു. വാടകയ്ക്ക് കൊടുത്ത് വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് രണ്ടാമത്തെ വീടിന് നികുതി ഏര്‍പ്പെടുത്തിയിരുന്നത്. ഈ തീരുമാനമാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടത്. രണ്ടു വീടുണ്ട് എന്ന് കരുതി നിങ്ങളില്‍ നിന്ന് ആദായ നികുതി ഇനി പിടിക്കില്ല. പകരം രണ്ടാമത്തെ വീട് വാടകയ്ക്ക് നല്‍കിയാല്‍ മാത്രമേ നികുതി പിടിക്കൂ.

രണ്ടു വീടുണ്ടോ? ഭയം വേണ്ട... ഇനി നികുതി കൊടുക്കേണ്ടതില്ല!! ബജറ്റിലെ പുതിയ തീരുമാനം

മാത്രമല്ല, രണ്ടു വീടുകള്‍ വാങ്ങുന്നതിന് നിങ്ങളുടെ ഒരു വീട് വില്‍ക്കുകയാണെങ്കില്‍, വിറ്റു ലഭിക്കുന്ന തുകയ്ക്ക് നികുതി കൊടുക്കേണ്ടിയിരുന്നു. ഇക്കാര്യത്തിലും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു വീടുകള്‍ വാങ്ങുന്നതിന് ഒരു വീട് വില്‍ക്കാവുന്നതാണ്. എന്നാല്‍ ഈ ഇളവ് രണ്ടു കോടി രൂപ വരെയുള്ള ഇടപാടുകള്‍ക്കാണ് ലഭിക്കുക. അതിന് മുകളിലാണെങ്കില്‍ ആദായ നികുതി കൊടുക്കേണ്ടി വരും. എന്നാല്‍ വ്യക്തിക്ക് ജീവിതത്തില്‍ ഒരു തവണ മാത്രമേ ഈ ഇളവ് ലഭിക്കൂ.

നിങ്ങളുടെ കൈവശമുള്ള സ്ഥലവും വീടും വിറ്റുവെന്നിരിക്കട്ടെ. ഈ പണം കൊണ്ട് മൂന്നു വര്‍ഷത്തിനിടെ മറ്റൊരു വീട് വാങ്ങിയാല്‍ സര്‍ക്കാരിന് നികുതി കൊടുക്കേണ്ട. എന്നാല്‍ ഇക്കാലയളവില്‍ വീട് വാങ്ങിയില്ലെങ്കില്‍ വില്‍പ്പന സമയത്ത് നിങ്ങള്‍ നേടിയ ലാഭത്തിന്റെ പത്ത് ശതമാനം കാപിറ്റല്‍ ഗെയിന്‍ ടാക്‌സ് നല്‍കണം. വീട് വാങ്ങുന്നവര്‍ക്ക് ചരക്ക് സേവന നികുതി ഭാരം കുറയ്ക്കുന്നതിന് മന്ത്രിതല സമിതി പരിശോധനകള്‍ നടത്തി വരികയാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

അഞ്ചു ലക്ഷം രൂപ വരുമാനവും നിക്ഷേപങ്ങളായി ഒന്നര ലക്ഷം രൂപയും നീക്കിവെക്കുന്നവര്‍ക്ക് ഇനി നികുതി ഉണ്ടാകില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപ പലിശയ്ക്ക് സ്രോതസില്‍ നിന്ന് നികുതി ഈടാക്കുന്നത് (ടിഡിഎസ്) 10000ത്തില്‍ നിന്ന് 40000 രൂപയാക്കി ഉയര്‍ത്തിയതും ഇടത്തരം കുടുംബങ്ങള്‍ക്ക് നേട്ടമാണ്.

English summary

Budget 2019: Big boost for real estate – here’s what it means for you, the home buyer

Budget 2019: Big boost for real estate – here’s what it means for you, the home buyer
Story first published: Friday, February 1, 2019, 15:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X