ബജറ്റ് കൊണ്ട് വോട്ട് പിടിക്കാന്‍ മോദിക്കാവില്ല; കാരണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റിലൂടെ ജനപ്രിയ പ്രഖ്യാപനങ്ങല്‍ നടത്തി ജനപിന്തുണ നേടിയെടുക്കാമെന്ന മോദി സര്‍ക്കാരിന്റെ നീക്കം നടക്കില്ല. കാരണം ഇത്തരം പോപുലിസ്റ്റ് നയങ്ങള്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്. തുടര്‍ച്ചയായി രണ്ടു വര്‍ഷം രാജ്യത്ത് ചെലവ് വര്‍ധിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവില്ല.

 
ബജറ്റ് കൊണ്ട് വോട്ട് പിടിക്കാന്‍ മോദിക്കാവില്ല; കാരണം?

ഇടക്കാല ബജറ്റിലൂടെ രാജ്യത്തെ ചെലവുകള്‍ നിയന്ത്രിച്ച് ഫിസ്‌ക്കല്‍ സ്ലിപ്പേജ് കുറച്ചുകൊണ്ടുവരുന്ന നടപടികളാണ് വേണ്ടത്. അല്ലാത്ത പക്ഷം അന്താരാഷ്ട്ര റേറ്റിംഗിനെ അത് സാരമായി ബാധിക്കുമെന്നും ഫിച്ച് റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു.

വീണ്ടും ഭരണത്തിലെത്താമെന്ന ആത്മവിശ്വാസം നഷ്ടപ്പെട്ട കേന്ദ്രസര്‍ക്കാരിനു മേല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ വലിയ സമ്മര്‍ദ്ദമുണ്ടാവുക സ്വാഭ്വാവികമാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ചെറുകിട വ്യാപാരികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക തുടങ്ങി സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് ഭാരതീയ ജനതാ പാര്‍ട്ടി ആഗ്രഹിക്കുക. എന്നാല്‍ ഇക്കാര്യത്തിലുള്ള സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാര്‍ മറികടന്നേ മതിയാവൂ എന്നു ഫിച്ച് റേറ്റിംഗ്‌സ് അഭിപ്രായപ്പെടുന്നു.

എന്താണ് ഇടക്കാല ബജറ്റും വോട്ട് ഓണ്‍ എക്കൗണ്ടും തമ്മിലുള്ള വ്യത്യാസം?

കാര്‍ഷിക രംഗത്ത് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് നഷ്ടമായ കര്‍ഷക വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള മോദിയുടെ നീക്കം നടക്കില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. വായ്പകള്‍ എഴുതിത്തള്ളുന്ന സമ്പ്രദായം രാജ്യത്ത് വായ്പ തിരിച്ചടക്കുന്ന സമ്പ്രദായത്തെ തന്നെ കാര്യമായി ബാധിച്ചതായും ഏജന്‍സി പറയുന്നു. വരുമാനക്കമ്മി നേരിടുന്ന സര്‍ക്കാര്‍ ഇത്തരം ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ അത് സാമ്പത്തിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുക. തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിന്റെ ചെലവ് കുത്തനെ വര്‍ധിക്കുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫിസ്‌ക്കല്‍ സ്ലിപ്പേജിന് ഇടവരുത്തുമെന്നും ഫിച്ച് റേറ്റിംഗ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

English summary

budget 2019 expectations

Fitch warns Modi government against populist spending, says could lead to fiscal slippage
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X