ഇടക്കാല ധനകാര്യമന്ത്രി പിയൂഷ് ഗോയലിനെ കുറിച്ചു ചില വസ്തുതകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻ ഡി എ ഗവെർന്മെന്റിന്റെ ധന മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ 2019 ജനുവരിയിൽ റെയിൽവെ മന്ത്രിയും ധനമന്ത്രിയുമായ പിയൂഷ് ഗോയലിന് ഇടക്കാല ധനകാര്യമന്ത്രിയായി പ്രവർത്തിക്കാനുള്ള അധിക ചുമതല നൽകി.

 

ഇന്ന് 11 മണിക്ക് ബജറ്റ് അവതരിപ്പികാനിരിക്കുന്ന ധനകാര്യമന്ത്രിയെക്കുറിച്ച് ചില വസ്തുതകൾ

ഇടക്കാല ധനകാര്യമന്ത്രി പിയൂഷ് ഗോയലിനെ കുറിച്ചു ചില വസ്തുതകൾ

ഗോയലിന്റെ ആദ്യ ദേശീയ ബജറ്റ് അവതരണമാണ് നടക്കാനിരിക്കുന്നത്. . ബജറ്റ് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ധനമന്ത്രിയാണദ്ദേഹം

ഗോയലിന്റെ അച്ഛൻ, വേദ് പ്രകാശ് ഗോയൽ ഭാരതീയ ജനതാപാർട്ടി (ബിജെപി) പ്രവർത്തകനും അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രിയുമായിരുന്നു.

അദ്ദേഹത്തിന്റെ അമ്മ ചന്ദ്രകാന്ത ഗോയൽ. മഹാരാഷ്ട്രയിൽ നിന്നും മൂന്ന് തവണ എം.എൽ.എ.ആയിട്ടുണ്ട്.

പീയൂഷ് ഗോയലിന് ശക്തമായ ഒരു അക്കാദമിക് റെക്കോർഡ് ഉണ്ട്: ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് ,മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദത്തിൽ രണ്ടാം റാങ്ക്,തുടങ്ങിയവ അക്കാദമിക് നേട്ടങ്ങളാണ് . കൂടാതെ യേൽ യൂണിവേഴ്സിറ്റി (2011), ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി (2012), പ്രിൻസ്ടൺ യൂണിവേഴ്സിറ്റി (2013) തുടങ്ങിയ പ്രമുഖ അന്തർദേശീയ സർവകലാശാലകളിൽ ലീഡർഷിപ് പ്രോഗ്രാമുകളിലും അദ്ദേഹം പങ്കുചേർന്നിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐ. (2001-04), ബാങ്ക് ഓഫ് ബറോഡ (2002-04) എന്നിവയിൽ അദ്ദേഹം സർക്കാർ നോമിനിയായിരുന്നു.

2016 ജൂൺ 3 ന് മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

English summary

budget 2019 facts about interim finance minister piyush goyal

Here are some facts to know about the present finance minister who will be presenting the budget 2019 at 11 am today,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X