എഴുതി തള്ളലും സബ്‌സിഡിയും അല്ല; നേരിട്ട് കൈയ്യിലെത്തിക്കല്‍, മോദി മാജിക് ഇങ്ങനെ!! അടുത്ത മാസം പണം

By Ashif
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ രാജ്യം ഉറ്റുനോക്കിയ പ്രഖ്യാപനങ്ങളില്‍ രണ്ടെണ്ണവും വന്നിരിക്കുന്നു. ഒന്ന് ആദായ നികുതി പരിധിയില്‍ വര്‍ധനവുണ്ടോ എന്നതായിരുന്നു. മറ്റൊന്ന് കര്‍ഷകര്‍ക്ക് എന്തു നല്‍കുന്നു എന്നതാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തത് കര്‍ഷകരെ കൈയ്യിലെടുത്താണ്.

ആദായനികുതിയില്‍ വന്‍ ഇളവ്! പരിധി 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി! ആദായനികുതിയില്‍ വന്‍ ഇളവ്! പരിധി 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി!

വായ്പകള്‍ എഴുതി തള്ളിയാണ് കോണ്‍ഗ്രസ് കര്‍ഷകരെ കൈയ്യിലെടുത്തത്. എന്നാല്‍ കര്‍ഷകര്‍ക്ക് പണം നേരിട്ട് കൈയ്യില്‍ കൊടുത്താണ് മോദിയുടെ നീക്കം. ആദായ നികുതി പരിധി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് പണം കൈയ്യിലെത്തിക്കുകയും ചെയ്യും. ഏറെ രസകരമായ ബജറ്റിലെ രണ്ടു പ്രഖ്യാപനങ്ങള്‍ ഇങ്ങനെ....

6000 രൂപ നേരിട്ടെത്തും

6000 രൂപ നേരിട്ടെത്തും

മധ്യവര്‍ഗത്തെയും കര്‍ഷകരെയും ആകര്‍ഷിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി ആറായിരം രൂപ പ്രതിവര്‍ഷം കൈമാറുമെന്നാണ് പ്രഖ്യാപനം. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ പണം എത്തുക. നേരിട്ട് പണം കൈയ്യില്‍ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കി

ഇടനിലക്കാരെ ഒഴിവാക്കി

സാധാരണ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന സമാധാന പദ്ധതി സബ്‌സിഡി നല്‍കലാണ്. അല്ലെങ്കില്‍ വായ്പകള്‍ എഴുതി തള്ളും. നേരത്തെ എടുത്ത വായ്പ തിരിച്ചടയ്ക്കാതെ വരുമ്പോഴാണ് സര്‍ക്കാര്‍ എഴുതി തള്ളല്‍ പ്രഖ്യാപിക്കുക. എന്നാല്‍ മോദി സര്‍ക്കാര്‍ ഒരുപടി കൂടി കടന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് പണം നേരിട്ട് കൈമാറും. ഇടനിലക്കാര്‍ ഇല്ലാതെ.

കിസാന്‍ സമ്മാന്‍ നിധി

കിസാന്‍ സമ്മാന്‍ നിധി

രണ്ടു ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് പണം അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുക. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്നാണ് ഈ പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന പേര്. 12 കോടി കര്‍ഷകര്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനമാണിത്. 2018 ഡിസംബര്‍ ഒന്നുമുതല്‍ പദ്ധതിക്ക് മുന്‍കാല പ്രാബല്യമുണ്ടാകും. അതായത് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ആദ്യ ഘഡു ബാങ്കിലെത്തും.

 ഒറ്റത്തവണ ആയിട്ടല്ല

ഒറ്റത്തവണ ആയിട്ടല്ല

ഒറ്റത്തവണ ആയിട്ടല്ല കര്‍ഷകര്‍ക്ക് പണം ബാങ്കിലെത്തുക. മൂന്ന് തവണ ആയിട്ടാണ്. കേന്ദ്രസര്‍ക്കാര്‍ മാത്രമാണ് ഈ പദ്ധതിയുടെ ചെലവ് വഹിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ അറിയുകയേ വേണ്ട. മുഴുവന്‍ തുകയും കേന്ദ്രം വഹിക്കുമെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഒരു വര്‍ഷം സര്‍ക്കാരിന് 75000 കോടി രൂപ ബാധ്യത വരുന്നതാണ് കിസാന്‍ സമ്മാന്‍ നിധി പദ്ധതി.

ഒഡീഷയും തെലങ്കാനയും പ്രചോദനം

ഒഡീഷയും തെലങ്കാനയും പ്രചോദനം

ഓരോ കര്‍ഷകനും 6000 രൂപ വീതം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്ന ഒന്നല്ല. ഒഡീഷയില്‍ നവീന്‍ പട്‌നായിക് സര്‍ക്കാരാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് പണം ബാങ്കില്‍ എത്തുന്ന പദ്ധതി. കാലിയ എന്നായിരുന്നു ഒഡീഷയിലെ പേര്. തെലങ്കാനയിലെ റിതു ബന്ധു എന്ന പദ്ധതിയും സമാനമായതായിരുന്നു. ഒഡീഷയില്‍ നിന്നും തെലങ്കാനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം.

അഞ്ചുലക്ഷം വരെ നികുതിയില്ല

അഞ്ചുലക്ഷം വരെ നികുതിയില്ല

ബജറ്റിലെ മറ്രൊരു പ്രധാന പ്രഖ്യാപനം ആദായ നികുതി പരിധി ഉയര്‍ത്തിയതാണ്. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി ഒടുക്കേണ്ടതില്ല. നേരത്തെ ഈ പരിധി രണ്ടര രക്ഷമായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. ഇടത്തരം കുടുംബങ്ങള്‍ക്കും ശമ്പളക്കാര്‍ക്കും ആശ്വാസമാണ് പുതിയ നികുതി പ്രഖ്യാപനം.

ഗ്രാറ്റുവിറ്റി പരിധി വര്‍ധിപ്പിച്ചു

ഗ്രാറ്റുവിറ്റി പരിധി വര്‍ധിപ്പിച്ചു

ഗ്രാറ്റുവിറ്റി പരിധി കുത്തനെ വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശം. നിലവില്‍ പത്ത് ലക്ഷമാണ് പരിധി. ഇത് 30 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് ബജറ്റില്‍ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശിച്ചിരിക്കുന്നത്. 1972ലാണ് ഗ്രാറ്റുവിറ്റി നിയമം നടപ്പാക്കിയത്. ഇതുപ്രകാരം പത്തോ അതില്‍ കൂടുതലോ വ്യക്തികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ട്. ജീവനക്കാരന്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ജോലി ചെയ്തിരിക്കണം എന്നുമാത്രം.

മാര്‍ച്ചില്‍ പ്രഖ്യാപിച്ചതിന് പുറമെ

മാര്‍ച്ചില്‍ പ്രഖ്യാപിച്ചതിന് പുറമെ

ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നികുതി ഒഴിവുള്ള ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി വര്‍ധിപ്പിച്ചിരുന്നു. ഈ തീരുമാനം കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. അതിന് പുറമെയാണ് പുതിയ പ്രഖ്യാപനം. സമ്പദ് വ്യവസ്ഥ പരിഷ്‌കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് പിയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

 കിട്ടാകടങ്ങള്‍

കിട്ടാകടങ്ങള്‍

യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാകടങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി. മൂന്ന് ലക്ഷം കോടിയോളം രൂപ തിരിച്ചുപിടിച്ചു. സുതാര്യത വര്‍ധിപ്പിക്കാന്‍ സാധിച്ചു. 3.4 ശതമാനമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനകമ്മി. ലക്ഷ്യമിട്ടിരുന്നത് 3.3 ശതമാനമാണ്. പണപ്പെരുപ്പം 4.6 ശതമാനമായി. ധനകമ്മി ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍.

സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടു

സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടു

കാര്‍ഷിക, ചെറുകിട വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ചെലവ് വന്ന സാഹചര്യങ്ങള്‍ മറികടന്നാണ് ധനകമ്മി കുറയ്ക്കാന്‍ സാധിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ധനകമ്മി കുറയുന്നത് സമ്പദ് വ്യവസ്ഥ ശക്തമാണ് എന്ന് സൂചിപ്പിക്കുന്നതാണ്. പുതിയ കണക്കുകള്‍ വ്യവസായികള്‍ക്ക് ആത്മവിശ്വാസം പകരും. ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തമാണെന്ന് ബോധ്യപ്പെടുമ്പോള്‍ കൂടുതല്‍ നിക്ഷേപം ലഭിക്കാന്‍ ഇടയുണ്ട്. മാത്രമല്ല, റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിങ് വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാം.

English summary

PM Kisan Samman Nidhi: Small farmers to get Rs 6000 direct cash transfer, first installment before polls, Income Tax Limit increased

PM Kisan Samman Nidhi: Small farmers to get Rs 6000 direct cash transfer, first installment before polls, Income Tax Limit increased
Story first published: Friday, February 1, 2019, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X