ഇടക്കാല ബജറ്റിൽ പ്രധാനമന്ത്രി കിസാൻ പദ്ധതി ; കർഷകർക്ക് പ്രതിവർഷം 6000 രൂപ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടക്കാല ബജറ്റിൽ പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രഖ്യാപിച്ചു .കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ ലഭ്യമാക്കും. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ളവർക്കാണ് ഇതു ബാധകം. 12 കോടി കർഷക കുടുംബങ്ങൾക്ക് സഹായം ലഭിക്കും.കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നൽകുമെന്നു കേന്ദ്രബജറ്റിൽ പ്രഖ്യാപനം. പണം അക്കൗണ്ടിലേക്കു നേരിട്ട് അതുന്നതായിരിക്കും. പദ്ധതിയുടെ നൂറു ശതമാനം ബാധ്യതയും കേന്ദ്ര സർക്കാർ വഹിക്കുന്നതായിരിക്കും . പദ്ധതി വഴി 11 .68 കോടി രൂപയുടെ വായ്‌പ്പ കർഷകർക്ക് ലഭ്യമാക്കും .2019 ഡിസംബർ ഒന്ന് മുതൽ പദ്ധതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും . 75,000 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.

 
 ഇടക്കാല ബജറ്റിൽ പ്രധാനമന്ത്രി കിസാൻ പദ്ധതി ; കർഷകർക്ക് പ്രതിവർഷം 6000  രൂപ

ഇടക്കാല ബജറ്റ് ആണെന്ന് അറിയിച്ചതിനു ശേഷം , അരുൺ ജെയ്റ്റ്ലി എളുപ്പം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടായിരുന്നു ഗോയലിന്റെ തുടക്കം.ഇന്ത്യ വളർച്ചയുടെ പാതയിലേക്ക് തിരിച്ചെതിയെന്നും . ഇപ്പോൾ ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് ഗോയൽ പറഞ്ഞു. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്. 2013-14ൽ സ്ഥാനത്ത് 13ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ആറാം സ്ഥാനത്താണ്. പണപ്പെരുപ്പ നിരക്കിനെ പിടിച്ചു നിർത്താനും ധനക്കമ്മി കുറയ്ക്കാനും സാധിച്ചു.ശരാശരി പണപ്പെരുപ്പം 4.67ലേക്ക് കൊണ്ടു വന്നു. 2022 ഓടെ പുതിയൊരു ഭാരതം സൃഷ്ടിയ്ക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.മൂന്നു ലക്ഷം കോടിയുടെ കിട്ടാക്കടം ഇതുവരെ തിരിച്ചു പിടിച്ചു. സർക്കാർ രംഗത്തുള്ള അഴിമതി ഇല്ലാതാക്കാൻ മോദി സർക്കാറിന് സാധിച്ചു.

English summary

budget 2019 pradhan manthri kisan project

budget 2019; 75000 crore project for farmers,
Story first published: Friday, February 1, 2019, 11:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X