ഗ്രാറ്റുവിറ്റി നികുതി; പരിധി ഉയര്‍ത്തിയത് വന്‍ നേട്ടം, 30 ലക്ഷത്തിന് നികുതി വേണ്ട

By Ashif
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഗ്രാറ്റുവിറ്റിക്ക് നല്‍കേണ്ട നികുതിയുടെ പരിധി ഉയര്‍ത്തി. സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്കും കമ്പനി ജോലിക്കാര്‍ക്കും ഏറെ ആശ്വാസമാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍. 20 ലക്ഷം വരെ വരുന്ന ഗ്രാറ്റുവിറ്റിക്ക് നികുതിയില്ല എന്നതാണ് നേരത്തെയുണ്ടായിരുന്ന തീരുമാനം. ഈ പരിധി ഇപ്പോള്‍ 30 ലക്ഷമാക്കിയിരിക്കുകയാണ്.

 

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍! മാസം അടയ്ക്കേണ്ടത് വെറും 100 രൂപ മാത്രം!

സ്വകാര്യ മേഖലയില്‍ ഗ്രാറ്റുവിറ്റി നികുതി ഇളവ് പരിധി കഴിഞ്ഞ മാര്‍ച്ചില്‍ 20 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. അതിന് മുമ്പ് 10 ലക്ഷമായിരുന്നു. ഈ പരിധിയാണിപ്പോള്‍ 30 ലക്ഷമാക്കിയിരിക്കുന്നത്. ഗ്രാറ്റുവിറ്റി കണക്കാക്കി ഓരോരുത്തര്‍ക്കും അവര്‍ നികുതിയുടെ പരിധിയില്‍ വരുമോ എന്ന പരിശോധിക്കാവുന്നതാണ്.

ഗ്രാറ്റുവിറ്റി നികുതി; പരിധി ഉയര്‍ത്തിയത് വന്‍ നേട്ടം, 30 ലക്ഷത്തിന് നികുതി വേണ്ട

ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി തുകയെ അയാള്‍ ജോലി ചെയ്ത വര്‍ഷവുമായി ഗുണനം ചെയ്താണ് ഗ്രാറ്റുവിറ്റി കണക്കാക്കുക. ചുരുങ്ങിയത് അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് മാത്രമേ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകൂവെന്നതും ഓര്‍ക്കണം. ഇത്തരത്തില്‍ കണക്കാക്കിയാല്‍ ലഭിക്കുന്ന സംഖ്യ 30 ലക്ഷത്തില്‍ താഴെ ആണെങ്കില്‍ അതിന് നികുതി കൊടുക്കേണ്ടതില്ല.

1972ലാണ് ഗ്രാറ്റുവിറ്റി നിയമം നടപ്പാക്കിയത്. ഇതുപ്രകാരം പത്തോ അതില്‍ കൂടുതലോ വ്യക്തികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ട്. അതേസമയം, ആദായ നികുതി നിരക്ക് അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി നികുതി ഒടുക്കേണ്ടതില്ല. സമ്പദ് വ്യവസ്ഥ പരിഷ്‌കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് പിയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

English summary

Interim Budget 2019: Gratuity Limit Increased To 30 Lakh Rupees, Says Piyush Goyal

Interim Budget 2019: Gratuity Limit Increased To 30 Lakh Rupees, Says Piyush Goyal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X