മോദി സര്‍ക്കാര്‍ വിലക്കയറ്റത്തിന്റെ നടുവൊടിച്ചു; ധനക്കമ്മി കുറച്ചു, എല്ലാം ഭദ്രമാക്കിയെന്ന് ഗോയല്‍

By Ashif
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെ പുകഴ്ത്തിയാണ് ധനമന്ത്രി പിയുഷ് ഗോയല്‍ തന്റെ കന്നി ബജറ്റ് അവതരണം തുടങ്ങിയത്. അഴിമതി രഹിത ഭരണം കാഴ്ചവെക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിമാനം സര്‍ക്കാര്‍ ഉയര്‍ത്തി. ധനകമ്മി പകുതിയായി കുറച്ചു. 2022ല്‍ രാജ്യം സമഗ്ര പുരോഗതി കൈവരിക്കും. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചെത്തും ഗോയല്‍ പറഞ്ഞു.

 

കേന്ദ്രബജറ്റ് തയ്യാറാക്കുന്നതെങ്ങനെ? നാല് പ്രധാന ഘട്ടങ്ങള്‍

സമ്പദ് വ്യവസ്ഥ പരിഷ്‌കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാകടങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി. മൂന്ന് ലക്ഷം കോടിയോളം രൂപ തിരിച്ചുപിടിച്ചു. സുതാര്യത വര്‍ധിപ്പിക്കാന്‍ സാധിച്ചു. 3.4 ശതമാനമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനകമ്മി. ലക്ഷ്യമിട്ടിരുന്നത് 3.3 ശതമാനമാണ്. പണപ്പെരുപ്പം 4.6 ശതമാനമായി. ധനകമ്മി ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍. കാര്‍ഷിക, ചെറുകിട വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ചെലവ് വന്ന സാഹചര്യങ്ങള്‍ മറികടന്നാണ് ധനകമ്മി കുറയ്ക്കാന്‍ സാധിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ധനകമ്മി കുറയുന്നത് സമ്പദ് വ്യവസ്ഥ ശക്തമാണ് എന്ന് സൂചിപ്പിക്കുന്നതാണ്.

മോദി സര്‍ക്കാര്‍ വിലക്കയറ്റത്തിന്റെ നടുവൊടിച്ചു; ധനക്കമ്മി കുറച്ചു, എല്ലാം ഭദ്രമാക്കിയെന്ന് ഗോയല്‍

പുതിയ കണക്കുകള്‍ വ്യവസായികള്‍ക്ക് ആത്മവിശ്വാസം പകരും. ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തമാണെന്ന് ബോധ്യപ്പെടുമ്പോള്‍ കൂടുതല്‍ നിക്ഷേപം ലഭിക്കാന്‍ ഇടയുണ്ട്. മാത്രമല്ല, റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിങ് വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാം.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തുമെന്ന ഗോയല്‍ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി രൂപ അനുവദിച്ചു. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് തവണകളായി നല്‍കുന്ന ഈ തുക പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

English summary

Piyush Goyal begins budget on chest-thumping note, but fiscal deficit sneaks past 3.3%

Piyush Goyal begins budget on chest-thumping note, but fiscal deficit sneaks past 3.3%
Story first published: Friday, February 1, 2019, 12:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X