അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍! മാസം അടയ്ക്കേണ്ടത് വെറും 100 രൂപ മാത്രം!

By Rakhi Raveendren
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനപ്രിയ വാഗ്ദാനങ്ങളുമായി മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ്.60 വയസ് കഴിഞ്ഞ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കോടികളുടെ പെന്‍ഷന്‍ പദ്ധതിയാണ് ബജറ്റില്‍ അവതരിപ്പിച്ചത്. 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി.

 

മോദി സര്‍ക്കാര്‍ വിലക്കയറ്റത്തിന്റെ നടുവൊടിച്ചു; ധനക്കമ്മി കുറച്ചു, എല്ലാം ഭദ്രമാക്കിയെന്ന്മോദി സര്‍ക്കാര്‍ വിലക്കയറ്റത്തിന്റെ നടുവൊടിച്ചു; ധനക്കമ്മി കുറച്ചു, എല്ലാം ഭദ്രമാക്കിയെന്ന്

15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 100 രൂപ പ്രതിമാസം നല്‍കണം. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും.പ്രധാനമന്ത്രി ശ്രം ഗോയി മന്ദാന്‍ എന്ന പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ ലഹിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയാണിതെന്നും മന്ത്രി അവകാശപ്പെട്ടു.

 
അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍! മാസം അടയ്ക്കേണ്ടത് വെറും 100 രൂപ മാത്രം!

ഇതുകൂടാതെ ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി ഉയര്‍ത്താനും ബജറ്റില്‍ തിരുമാനമായി. 10 ലക്ഷത്തില്‍ നിന്ന് 35 ലക്ഷം രൂപയായാണ് ഇത് ഉയര്‍്തുന്നത്. ഇതിന്‍റെ ആദയായ നികുതി പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കും.ജീവനക്കാരുടെ ഇഎസ്ഐ പരിധി 21000 രൂപയാക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി ആശാവര്‍ക്കര്‍മാരിടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.

ജനപ്രിയ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു.ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കുമെന്നും കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കുമെന്നും ബജറ്റില്‍ മന്ത്രി പറഞ്ഞു.

English summary

union budget 2019: special pension schemes in budget

union budget 2019: special pension schemes in budget
Story first published: Friday, February 1, 2019, 12:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X