ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ വത്കരിക്കും! ഗ്രാമങ്ങളില്‍ സിഎസ്സി സെന്‍ററുകള്‍!

By Rakhi Raveendran
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍വത്കരണത്തിന് മോദി സര്‍ക്കാരിന്‍റെ വന്‍ പദ്ധതി. ഇടക്കാല ബജറ്റില്‍ ഡിജിറ്റല്‍ വില്ലേജ് പദ്ധതി മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം ഡിജിറ്റല്‍ വില്ലേജുകള്‍ തയ്യാറാക്കാണ് പദ്ധതി.

 

എഴുതി തള്ളലും സബ്‌സിഡിയും അല്ല; നേരിട്ട് കൈയ്യിലെത്തിക്കല്‍, മോദി മാജിക് ഇങ്ങനെ!! അടുത്ത മാസം പണം

കോമണ്‍ സര്‍വ്വീസ് സെന്‍റുകള്‍ (സിഎസ്സി) ഗ്രാമങ്ങളില്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്തെ മൊബൈല‍് ഉപയോഗം വളരെ കൂടുതലാണ്. മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അഞ്ചിരട്ടിയുടെ വര്‍ധവ് ഉണ്ടായി. വോയ്സ് കോള്‍, മൊബൈല്‍ ഡേറ്റ എന്നിവയ്ക്ക് വളരെ കുറഞ്ഞ നിരക്കാണ് സേവനദാതാക്കള്‍ ഈടാക്കുന്നത്. രാജ്യത്തിന്‍റെ സാധ്യതകള്‍ മനസിലാക്കിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ വത്കരിക്കും! ഗ്രാമങ്ങളില്‍ സിഎസ്സി സെന്‍ററുകള്‍!

കര്‍ഷകരേയും സാധാരണക്കാരേയും കൈയ്യിലെടുത്താണ് മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.ആദായ നികുതി പരിധി ഉയര്‍ത്തിയതിയതാണ് വന്‍ പ്രഖ്യാപനമായി കണക്കപ്പെടുന്നത്. ഇതുകൂടാതെ കര്‍ഷക ആശ്വാസ പദ്ധതികളും തൊഴിലാളി സൗഹൃദ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിചിച്ചിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കാനും.ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കാനും ബജറ്റില്‍ പദ്ധതിയുണ്ട്. കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കുമെന്നും ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

English summary

union budget Government to create 1 lakh digital villages in 5 years: Piyush Goyal

union budget Government to create 1 lakh digital villages in 5 years: Piyush Goyal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X