ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ ഒന്നായ സ്വിഗ്ഗി Kint.io എന്ന (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്റ്റോർപ് കമ്പനിയെ സ്വന്തമാക്കിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയെ കൂടുതൽ ആഴത്തിൽ പഠിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിൽ പ്രമുഖരാണ് Kint.io എന്ന സംരംഭം.കംപ്യൂട്ടർ വിഷൻ ടെക്നോളജി, കണ്‍സ്യൂമർ എക്സ്പീരിയൻസ് തുടങ്ങിയവയെ സഹായിക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായ കിന്റ്.ഓയുടെ സ്ഥാപകരായ പവിത്ര സൊലായി ജവഹർ, ജഗന്നാഥൻ വീരരാഘവൻ എന്നിവർ ഇനി സ്വിഗിയോടൊപ്പം ചേരുമെന്ന് സ്വിഗി ഒരു പ്രസ്താവനയിൽ പറഞ്ഞു.പവിത്ര സൊലായി ജവഹർ, ജഗന്നാഥൻ വീരരാഘവൻ എന്നിവർ 2014 ലാണ് Kint.io ആരംഭിച്ചത്.

ഈ ഏറ്റെടുക്കൽ, സ്വിഗ്ഗിയുടെ നെറ്റ്വർക്കിങ്, റിസോഴ്സുകളെ പരിമിതപ്പെടുത്തുന്നതിനോടൊപ്പം തനതായ ഉപഭോക്തൃ പ്രശ്നങ്ങളെ പരിഹരിക്കാനുതകുന്ന സംരംഭക ടീമുകളിലേക്ക് ഞങ്ങളുടെ സാങ്കേതികവിദ്യ വളർത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് എന്ന്, സ്വിഗ്ഗിയുടെ എൻജിനീയറിംഗ്, ആൻഡ് ഡാറ്റ സയൻസ് തലവൻ ,ഡെയ്ൽ വാസ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ്, ഡെലിവറി സര്‍വീസ് കമ്പനിയായ സ്വിഗ്ഗിയുടെ വരുമാനം കഴിഞ്ഞ വർഷം ഇരട്ടിയായിരുന്നു . 2017-18 സാമ്പത്തിക വർഷം 468 കോടി രൂപയുടെ വരുമാനം സ്വിഗ്ഗി നേടിയിട്ടുണ്ട്. തലേ വര്‍ഷം ഇത് 146 കോടി രൂപയായിരുന്നു. സൊമാറ്റോ, ഊബര്‍ ഈറ്റ്സ് എന്നിവയാണ് മേഖലയില്‍ സ്വിഗ്ഗിയുടെ പ്രധാന എതിരാളികള്‍. ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ ഇന്ത്യയില്‍ വളരാന്‍ പോകുന്നത് നിത്യോപയോഗ സാധനവിതരണവും ഭക്ഷണ വിതരണവുമാണെന്ന് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ രംഗത്തെ മൊത്തം വരുമാനം 10,000 കോടി കവിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications