കേന്ദ്രത്തിന് ആശ്വാസം; ജനുവരിയില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കേന്ദ്രസര്‍ക്കാരിന് ആശ്വാസമായി ജിഎസ്ടി വരുമാനത്തില്‍ ജനുവരി മാസം വന്‍ വര്‍ധന രേഖപ്പെടുത്തി. ആകെ 1,02,503 കോടി രൂപയാണ് ചരക്കു സേവന നികുതിയായി 2019ലെ ആദ്യമാസത്തില്‍ പിരിഞ്ഞു കിട്ടിയത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള എസ്ജിഎസ്ടിയായി 24,826 കോടിയും കേന്ദ്ര സിജിഎസ്ടി ഇനത്തില്‍ 17,763 കോടിയും ലഭിച്ചു. ഇന്റഗ്രേറ്റഡ് ജിഎസ്ടി ഇനത്തില്‍ 51,225 കോടിയും സെസ് ഇനത്തില്‍ 8,690 കോടിയുമാണ് കലക്ഷന്‍. ഡിസംബറിലെ ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ ജനുവരി 31 വരെ 73.3 ലക്ഷം രൂപയാണ് ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

ഒറ്റമുറിയില്‍ നിന്നും 2.7 ബില്യണ്‍ ഉപയോക്താക്കളിലേക്ക്; ഫേസ്ബുക്കിന്റെ 15 വര്‍ഷത്തെ യാത്ര

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് ജിഎസ്ടി ഒരു ലക്ഷം കോടി കടക്കുന്നത്. ഡിസംബറിലെ ജിഎസ്ടി വരുമാനം കുറഞ്ഞത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് തൊട്ടടുത്ത മാസം ഇത് ഒരു ലക്ഷം കോടിയെന്ന കടമ്പ കടക്കുന്നത്. ഡിസംബറില്‍ 94726 കോടിയായിരുന്നു കലക്ഷന്‍. നവംബറില്‍ ലഭിച്ച നികുതിയേക്കാള്‍ കുറവായിരുന്നു ഡിസംബറിലേത്. നവംബറില്‍ 97,637 കോടി രൂപയാണ് നികുതിയായി ലഭിച്ചത്. ഒക്ടോബറിലാണ് ജിഎസ്ടി വരുമാനം ഇതിനു മുമ്പ് ഒരു ലക്ഷം കോടി കടന്നത്. 1,00,710 കോടി രൂപയായിരുന്നു ഒക്ടോബറിലെ കലക്ഷന്‍.

കേന്ദ്രത്തിന് ആശ്വാസം; ജനുവരിയില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

കഴിഞ്ഞ വര്‍ഷം ജനുവരിയെക്കാള്‍ 14 ശതമാനം വര്‍ധനവ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. 89,825 കോടി രൂപയായിരുന്നു 2018 ജനുവരിയിലേത്. അതുപോലെ കഴിഞ്ഞ മൂന്ന് മാസത്തെ ജിഎസ്ടി വരുമാനം മുന്‍വര്‍ഷത്തിലെ ഇതേ കാലയളവിനേക്കാള്‍ 14 ശതമാനം കൂടുതലാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.

English summary

The total gross GST revenue collected in the month of January, 2019 is Rs 1,02,503 crore of which CGST is Rs 17,763 crore, SGST is Rs 24,826 crore, IGST is Rs 51,225 crore

The total gross GST revenue collected in the month of January, 2019 is Rs 1,02,503 crore of which CGST is Rs 17,763 crore, SGST is Rs 24,826 crore, IGST is Rs 51,225 crore
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X