ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിലുണ്ടോ? ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെട്ടേക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഷ്യൽ മീഡിയയിലൂടെ അല്ലെങ്കിൽ മറ്റേതെങ്കിലും ചാനലിലൂടെ "AnyDesk" എന്ന് പേരുള്ള ഒരു ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ നിർദ്ദേശിക്കപ്പെടുന്നെങ്കിൽ,ഡൌൺലോഡ് ചെയ്യരുതെന്ന് ആർബിഐ മുന്നറിയിപ്പ്. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു മിനുറ്റുകൾക്കകം നിങ്ങളുടെ അക്കൗണ്ട് തന്നെ നഷ്ടപ്പെട്ടേക്കാം . നിങ്ങളുടെ മൊബൈൽ അക്കൗണ്ടിലോ ലാപ്ടോപ്പിലോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇടപാടുകൾ നടത്താൻ കഴിയുന്ന ഒരു സോഫ്റ്റ്വെയറാണ് "AnyDesk". എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പറയുന്നു . ഈ കഴിഞ്ഞ ഫിബ്രവരി 14 ന്, യുപിഐ പ്ലാറ്റ്ഫോം വഴി വഞ്ചനാപരമായ ഇടപാടുകൾ നടക്കുന്നതിനെ കുറിച്ച് ആർബിഐ ബാങ്കുകൾക്കു മുന്നറിയിപ്പ് നൽകിയിരുന്നു.

 
ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിലുണ്ടോ? ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെട്ടേക്കാം

യുപിഐ പ്ലേറ്റ് ഫോം ഉപയോഗിച്ച് തട്ടിപ്പ് കൂടിവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചതായും ആർബിഐ അറിയിച്ചു. മൊബൈൽ ഫോൺ വഴി ബാങ്കിങ്ങ് ഇടപാടുകൾ നടത്തുന്ന ഉപപോക്താക്കളെ ആണ് AnyDesk എന്ന ആപ്ലികേഷൻ ലക്ഷ്യം വെക്കുന്നത് . ആർബിഐയുടെ സൈബർ സെക്യൂരിറ്റി, ഐ.ടി സെൽ തുടങ്ങിയവരാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ, മറ്റ് ആപ്ലിക്കേഷനുകൾ പോലെതന്നെ ഫോൺ ആക്സസ് ചെയ്യാൻ അനുമതി തേടുന്നതാണ് . ഉപയോക്താവ് അനുമതി നൽകി കഴിഞ്ഞാൽ ഫോണിലെ രഹസ്യ ഡാറ്റകൾ എല്ലാം തന്നെ AnyDesk ആപിന് ലഭിക്കുന്നതാണ്. യുപിഐ മാത്രമല്ല, മറ്റ് എല്ലാ മൊബൈൽ വഴി പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ആർബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English summary

Latest RBI Alert: This app can steal all money from your bank account, never download

Latest RBI Alert: This app can steal all money from your bank account, never download,
Story first published: Monday, February 18, 2019, 15:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X