വന്ദേഭാരത് മാതൃകയില്‍ എഞ്ചിനില്ലാ രാജധാനി എക്‌സ്പ്രസ് വരുന്നു; ആഢംബര സ്ലീപ്പര്‍ ട്രെയിന്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യന്‍ നിര്‍മിത എഞ്ചിനില്ലാ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ മാതൃകയില്‍ ആഢംബര രാജധാനി സ്ലീപ്പര്‍ ക്ലാസ് തീവണ്ടി വരുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സുഖപ്രദവും വേഗത്തിലുമുള്ള യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേഭാരതിന്റെ മാതൃകയില്‍ പുതിയ രാജധാനി എക്‌സ്പ്രസ് രൂപകല്‍പ ചെയ്യുന്ന പ്രവൃത്തി ഇതിനകം ആരംഭിച്ചു കഴിഞ്ഞതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു മാസത്തിനിടയില്‍ ഇതിന്റെ ഡിസൈന്‍ തയ്യാറാകും. ഇതിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ കോച്ച് നിര്‍മാണം ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ രാജധാനി എക്‌സ്പ്രസിന് യാത്ര തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.

 

ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിലുണ്ടോ? ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെട്ടേക്കാം

മറ്റ് ട്രെയിനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഇന്റീരിയല്‍ ഡിസൈനോടു കൂടിയാവും ട്രെയിന്‍ 18ന്റെ രാജധാനി പതിപ്പ് പുറത്തുവരികയെന്ന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ശുഭ്രാന്‍ശു പറഞ്ഞു. സ്ലീപ്പര്‍ ക്ലാസ്സിലെ ബെര്‍ത്തുകള്‍ യൂറോപ്യന്‍ ട്രെയിനുകളിലെ നിലവാരത്തിലായിരിക്കും നിര്‍മിക്കുക. വിന്‍ഡോ സൈഡില്‍ ഓരോ ബെര്‍ത്ത് വീതം വരുമെന്നതാണ് വന്ദേഭാരത് എക്‌സ്പ്രസും രാജധാനിയും തമ്മിലുള്ള പ്രധാനപ്പെട്ട ഡിസൈന്‍ വ്യത്യാസം. പൂര്‍ണമായും ശീതീകരിച്ച എസി ചെയര്‍കാറുകള്‍ അടങ്ങിയതാണ് ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം വന്ന ട്രെയിന്‍ 18. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള സെമി ഹൈസ്പീഡ് ട്രെയിനായാണ് രാജധാനി എക്‌സ്പ്രസ് വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ സ്ലീപ്പര്‍ ട്രെയിന്‍ വരുന്നതോടെ കുറഞ്ഞ സമയംകൊണ്ട് യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ പ്രതീക്ഷ.

വന്ദേഭാരത് മാതൃകയില്‍ എഞ്ചിനില്ലാ രാജധാനി എക്‌സ്പ്രസ് വരുന്നു; ആഢംബര സ്ലീപ്പര്‍ ട്രെയിന്‍

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത ടെയിന്‍ 18 അഥവാ വന്ദേഭാരത് എക്‌സ്പ്രസിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. പരീക്ഷണ വേളയില്‍ 180 വേഗത കൈവരിച്ചിരുന്നു. ഓട്ടോമാറ്റിക് വാതിലുകള്‍, വൈഫൈ, മോഡ്യുലാര്‍ ടോയിലെറ്റുകള്‍, കറക്കാവുന്ന ചെയറുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളും ട്രെയിന്‍ 18നുണ്ട്.

English summary

The engine-less Train 18, now called the Vande Bharat Express, will soon have a Rajdhani-style sleeper-class version for long-distance travel! With the self-propelled Vande Bharat Express being flagged off by PM Narendra Modi on February 15, Indian Railways is already planning to manufacture a Rajdhani-version of the train set

The engine-less Train 18, now called the Vande Bharat Express, will soon have a Rajdhani-style sleeper-class version for long-distance travel! With the self-propelled Vande Bharat Express being flagged off by PM Narendra Modi on February 15, Indian Railways is already planning to manufacture a Rajdhani-version of the train set
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X