തെരഞ്ഞെടുപ്പിന് മുമ്പ് വാക്ക് പാലിച്ച് മോദി; കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്ന പദ്ധതി ഈ മാസം മുതല്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ സഹായധനമായി നല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 26ന് ഖോരക്പൂരില്‍ വച്ച് നടക്കുന്ന വന്‍ കര്‍ഷക റാലിയിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തുക.

 

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം ആദ്യ ഗഡുവായി നാലുമാസത്തേക്കുള്ള 2000 രൂപ തെരഞ്ഞെടുപ്പിന് മുമ്പായി നല്‍കാനാണ് തീരുമാനം. ഈ തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കുകയാണ് ചെയ്യുക. രണ്ട് ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.

 
കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്ന പദ്ധതി ഈ മാസം മുതല്‍

ഇടക്കാല ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ കഴിഞ്ഞ 15ന് ആരംഭിച്ചിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യാഥാര്‍ത്ഥ്യമായതോടെ ബജറ്റില്‍ പ്രഖ്യാപിച്ച ഈ ജനപ്രിയ പദ്ധതികള്‍ക്കുള്ള പണം ലഭിച്ച ആശ്വാസത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍. നികുതിവരുമാനത്തില്‍ വന്ന വലിയ കുറവ് കാരണം കേന്ദ്രസര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ ആര്‍ബിഐയില്‍ നിന്നുള്ള ലാഭവിഹിതമല്ലാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ ആര്‍ബിഐ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് പണം കൈമാറാന്‍ തയ്യാറായത്.

കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്ന പദ്ധതി ഈ മാസം മുതല്‍

മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ പരാജയത്തിന് കാരണം കര്‍ഷക രോഷമാണെന്ന വിലയിരുത്തലാണ് അവര്‍ക്കു വേണ്ടിയുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അവയുടെ ഗുണഫലം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെങ്കില്‍ അതിനു മുമ്പ് തന്നെ പദ്ധതികള്‍ നടപ്പിലാക്കണമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.

Read more about: scheme
English summary

priminister modi to launch pmksn project

priminister modi to launch pmksn project
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X