മോബിക്വിക്ക് ആപ്പ് 20 രൂപയ്ക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന് നിലവിൽ ഉള്ള മോബിക്വിക്ക് ആപ്പ് ഉപയോക്താക്കൾക്ക് ഡിജിറ്റൽ ലൈഫ് ഇൻഷുറൻസ് നൽകുമെന്ന് പ്രഖ്യാപിച്ചു. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷൂറൻസ് കമ്പനിയുമായി ചേർന്ന് മോബിക്വിക്ക് ആദ്യമായി മൈക്രോ ഇൻഷുറൻസ് പുറത്തിറക്കി. 20 രൂപയുടെ പ്രതിമാസ പ്രീമിയത്തിന് 1 ലക്ഷം രൂപ ലൈഫ് കവറേജി എന്നതാണ് അടിസ്ഥന പ്ലാൻ .

 
മോബിക്വിക്ക് ആപ്പ് 20 രൂപയ്ക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നു

2018 നവംബർ നവംബറിൽ അപകട ഇൻഷുറൻസ് അവതരിപ്പിച്ചതിന് ശേഷമുള്ള മോബിക്വിക്കിന്റെ , ഡിജിറ്റൽ ഇൻഷുറൻസ് സ്പേസിലെ രണ്ടാമത്തെ പ്രഖ്യാപനമാണിന്ത്. മൂന്ന് നയങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം .പ്രതിമാസ പ്രീമിയങ്ങളിൽ നിന്ന് ഒരു ലക്ഷം, 1.5 ലക്ഷം രൂപ, രണ്ടു ലക്ഷം,എന്നീ കവറേജുകളാണ് ലഭിക്കുക, ഇതിനായി യഥാക്രമം 20, 30, 40 രൂപ എന്നിങ്ങനെയാണ് പ്രീമിയം .

സാമ്പത്തിക സേവനങ്ങൾ

സാമ്പത്തിക സേവനങ്ങൾ

മോബിക്വിക്ക് ഈ വിഭാഗത്തിലെ ഇൻഷ്വറൻസ് പ്രൊവൈഡർമാരെ വ്യാപിപ്പിക്കും. കൂടാതെ മറ്റ് പ്രമുഖ ഇൻഷുറൻസ് ദാതാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കും . "കഴിഞ്ഞ 9 വർഷക്കാലത്തിനിടയിൽ മോബിക്വിക്ക് സാമ്പത്തിക രംഗത്തെ രൂപാന്തരപ്പെടുത്തുന്നതിനും, ഇന്ത്യയിൽ സാമ്പത്തിക ഉത്തേജനം കൊണ്ടുവരുന്നതിനും നിരവധി ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്, എന്ന് പുതിയ പ്രഖ്യാപനത്തിനു ശേഷം പ്രസ്താവനയിൽ മൊബിക്വിക്ക് സഹസ്ഥാപകയും ഡയറക്ടറുമായ ഉപാസന ടാകു പറഞ്ഞു. സാമ്പത്തിക സേവനങ്ങൾ ഇൻഡ്യയിൽ വിതരണം ചെയ്യുന്ന രീതിയിൽ ഒരു മാറ്റം വരുത്തേണ്ടതുണ്ട് എന്ന ലക്ഷ്യത്തോട് കൂടിയാണ് ഞങ്ങൾ ഇൻഷുറൻസ് രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്.

ലൈഫ് ഇൻഷുറൻസ് വ്യവസായം

ലൈഫ് ഇൻഷുറൻസ് വ്യവസായം

APAS എന്ന ഗവേഷണ സ്ഥാപനവുമായി സഹകരിച്ചു രാജ്യത്തെ വ്യാവസായിക സംഘടനയായ അസോചം പുറത്തിറക്കിയ ഒരു പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഇൻഷുറൻസ് വ്യവസായം 2020 ഓടെ 280 ബില്യൺ ഡോളർ ആകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ലൈഫ് ഇൻഷുറൻസ് വ്യവസായം അടുത്ത മൂന്നുമുതൽ അഞ്ച് വർഷം പ്രതിവർഷം 12-15 ശതമാനം വരെ വളർച്ച രേഖപെടുത്തുമെന്നും എന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

കസ്റ്റമർ സെക്യൂരിറ്റി

കസ്റ്റമർ സെക്യൂരിറ്റി

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പുനീത് നന്ദയെ മോബിക്വിക്കിന്റെ ലൈഫ് ഇൻഷുറൻസ്പോളിസി വാങ്ങാൻ പേപ്പർ വാർക്കുകളുടെ ഒന്നും തന്നെ ആവശ്യമില്ലെന്നും , കസ്റ്റമർ സെക്യൂരിറ്റി ആണ് രണ്ട് സംഘടനകളുടെയും പ്രധാന ലക്ഷ്യമെന്നും,ദീർഘവും പരസ്പരാത്മകവുമായ ഒരു ബന്ധമാണ് ഞങ്ങൾ പ്രതീക്ഷിക്കുനതെന്നും പറഞ്ഞു. ഉപഭോക്താവിന്റെ പ്രൊഫൈൽ അടിസ്ഥാനമാക്കി നിലവിലെ , വിപുലമായ ഡാറ്റ അനലിറ്റിക്സ്, കൃത്രിമ ഇന്റലിജൻസ് അൽഗോരിതം എന്നിവ ഉപയോഗിച്ച് മോബിക്വിക് ഉപയോക്താവിന് നിർദ്ദേശിക്കുന്നത് ഉചിതമായ ഇൻഷുറൻസ് ഉത്പന്നങ്ങളാണ്. ഈ അടുത്ത് മോബിക്വിക്ക് അവതരിപ്പിച്ച അപകട ഇൻഷുറൻസിനു മികച്ച പ്രതികരണമാണ് ഉപപോക്താക്കളിൽ നിന്നും ലഭിച്ചത് .

 

 

English summary

MobiKwik now offers instant life insurance for Rs 20 on its app

MobiKwik now offers instant life insurance for Rs 20 on its app,
Story first published: Friday, February 22, 2019, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X