ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പുവരുത്താന്‍ ട്വിറ്ററും! പ്രത്യേക സംഘത്തെ നിയോഗിക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ പ്ലാറ്റ്‌ഫോം തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും സുതാര്യത കാത്തുസൂക്ഷിക്കുവാനും പ്രത്യേക നടപടി. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ട്വിറ്റര്‍ അറിയിച്ചു.

 

തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ അനുകൂലമായി ട്വിറ്ററിനെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നു ഉറപ്പുവരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ അവസാനമായി നടന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ ശൈലി തന്നെയാണ് ഇന്ത്യയിലും തങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ട്വിറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പുവരുത്താന്‍ ട്വിറ്ററും!

ട്വിറ്ററിന്റെ ഉള്ളടക്കങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നും പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും അക്കൗണ്ടുകള്‍ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തുന്നതിന് സോഫ്റ്റ്‌വെയര്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തും. സാമൂഹ്യമാധ്യമങ്ങളെ തെറ്റായ രീതിയില്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 25ന് വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതി മുമ്പാകെ ഹാജരാവാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തെ തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചും വ്യാജ പേരിലും പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ വ്യക്തമാക്കുകയുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉയരുന്ന ഏത് പരാതികളും എത്രയും വേഗം പരിഹരിക്കാനും സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും അക്കൗണ്ടുകള്‍ വെരിഫൈ ചെയ്ത് നല്‍കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയതായും ട്വിറ്ററിന്റെ പബ്ലിക് പോളിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കോളിന്‍ ക്രോവെല്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ട്വിറ്ററിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Read more about: twitter
English summary

Twitter Thursday said it has formed an internal, cross functional group

Twitter Thursday said it has formed an internal, cross functional group
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X