4 ജി ഡൗണ്‍ലോഡ് വേഗതയില്‍ ഡിസംബര്‍- ജനുവരി കാലയളവില്‍ എയര്‍ടെല്‍ ഒന്നാം സ്ഥാനത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍ എന്നും പഴികേട്ട നെറ്റ്വര്‍ക്കാണ് എയര്‍ടെല്‍. കുറഞ്ഞ സ്പീഡും വലിയ റീച്ചാര്‍ജ് തുകയുമായിരുന്നു എയര്‍ടെല്‍ ടെലികോം സര്‍വീസിന്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം അതായത് 2018 ഡിസംബര്‍ മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരില്‍ 4g ഡൗണ്‍ലോഡില്‍ ഒന്നാം സ്ഥാനമാണ് എയര്‍ടെല്ലിന്. സെക്കന്റില്‍ 8.6 മെഗാബൈറ്റ്‌സ് സ്പീഡ്.

വാട്ട്‌സ്ആപ്പിലൂടെ വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ മൊബൈല്‍ നമ്പര്‍ ബ്ലോക്കാവും! പുതിയ നടപടിവാട്ട്‌സ്ആപ്പിലൂടെ വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ മൊബൈല്‍ നമ്പര്‍ ബ്ലോക്കാവും! പുതിയ നടപടി

മൊബൈല്‍ ഡാറ്റ അനലറ്റിക്കല്‍ കമ്പനിയായ ടട്ടേലയുടെ റിപ്പോര്‍ട്ടനുസരിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ 6.8 എംബിപിഎസ് സ്പീഡുമായി രണ്ടാം സ്ഥാനത്താണ്. എയര്‍ടെലിന് വേഗതയേറിയ 4 ജി ഡൌണ്‍ വേഗതയില്‍ ഗണ്യമായ മാര്‍ജിന്‍ ഉണ്ട്, എന്നാല്‍ അതിന്റെ 3 ജി നെറ്റ്വര്‍ക്കാണ് താരതമ്യേന കുറഞ്ഞ സ്പീഡിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൊഡാഫോണ്‍, ഐഡിയ, ജിയോ തുടങ്ങിയ നെറ്റ്വര്‍ക്കുകള്‍ക്ക് യഥാക്രമം 6.4 എംപിപിഎസ്, 6.3 എംബിപിഎസ്, 6.2 എംബിപിഎസ് എന്നിങ്ങനെയാണ് സ്പീഡെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

4 ജി  ഡൗണ്‍ലോഡ് വേഗതയില്‍ ഡിസംബര്‍- ജനുവരി കാലയളവില്‍ എയര്‍ടെല്‍ ഒന്നാം സ്ഥാനത്ത്

കഴിഞ്ഞ ഓഗസ്റ്റില്‍ വോഡാഫോണ്‍, ഐഡിയ എന്നീ നെറ്റ്വര്‍ക്കുകള്‍ ലയിച്ച് വോഡഫോണ്‍ ഐഡിയയായി മാറിയെങ്കിലും കമ്പനികള്‍ വ്യത്യസ്ത സര്‍വീസാണ് നല്‍കുന്നത്. 4 g അപ്ലോഡിംഗ് സ്പീഡ് കണക്കാക്കുമ്പോള്‍ ഐഡിയ 4.7 എംബിപിഎസ് സ്പീഡില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 4.5 എംബിപിഎസ് സ്പീഡുമായി വോഡഫോണ്‍ രണ്ടാം സ്ഥാനത്താണ്. മറ്റു നെറ്റ്വര്‍ക്കുകളായ എയര്‍ടെല്‍ (4.3 എം.ബി.പി.എസ്), ബിഎസ്എന്‍എല്‍ (4.2 എം.ബി.പി.എസ്), ജിയോ (3.8 എംപിഎസ്) എന്നിങ്ങനെയാണ് അപ്ലോഡിംഗ് വേഗത.

അതേസമയം റിലയന്‍സ് ജിയോയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അതായത് മികച്ച ക്വാളിറ്റി സ്ഥിരമായി രാജ്യത്തെ ഏതും ഭാഗത്ത് അവര്‍ നല്‍കുന്നു. 95.7 ശതമാനം ടെസ്റ്റ് മീറ്റിംഗുകള്‍ക്കും പരിശോധനകള്‍ക്കും ശേഷം ജിയോ നെറ്റ്വര്‍ക്ക് സ്ഥിരമായി ഒരേ സര്‍വീസാണ് നല്‍കുന്നതെന്ന് കണ്ടെത്തി. ജിയോ വരിക്കാര്‍ക്ക് മെയില്‍ ചെക്കു ചെയ്യാനും VOIP കോളുകള്‍ ചെയ്യാനും ആപ്ലിക്കേഷനുകള്‍ ചെക്ക് ചെയ്യാനുമായി 20ല്‍ 19 പേരും ജിയോ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 93.6 ശതമാനം ടൈസ്റ്റുകള്‍ക്ക് ശേഷം എയര്‍ടെല്‍ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി.

4 ജി  ഡൗണ്‍ലോഡ് വേഗതയില്‍ ഡിസംബര്‍- ജനുവരി കാലയളവില്‍ എയര്‍ടെല്‍ ഒന്നാം സ്ഥാനത്ത്

LTEയുടെ കാര്യത്തില്‍ 2018ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്കായിരുന്നു എയര്‍ടെല്‍ എന്ന് ഊക്ക്‌ല പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നെറ്റ്വര്‍ക്ക് അവൈയ്‌ലബിലിറ്റിയുടെ കാര്യത്തില്‍ 98.8 ശതമാനവുമായി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്താണ്. 90 ശതമാനം അവൈയ്‌ലബിലിറ്റിയുമായി എയര്‍ടെല്‍ റിലയന്‍സിനു തൊട്ടു പിറകെയുണ്ട്.

English summary

Airtel is best in 4G speed in December and January

Airtel is best in 4G speed in December and January
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X