1,799 രൂപയ്ക്ക് ഗോ എയറില്‍ യാത്ര ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര- അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി ഗോ എയര്‍. ഫെബ്രുവരി 26 ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 1,799 രൂപ മുതല്‍ 5,099 രൂപ വരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. ഓഫര്‍ പ്രകാരം 2019 മാര്‍ച്ച് 25 നും 2019 ഡിസംബര്‍ 31 നും ഇടയില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് നിങ്ങള്‍ക്ക് യാത്ര ചെയ്യാം. എന്നിരുന്നാലും, യാത്ര ചെയ്യുന്ന സ്ഥലം അനുസരിച്ച് സമയത്തില്‍ വ്യത്യാസമുണ്ടായേക്കും. ഗോ എയറിന്റെ സ്‌പെഷ്യല്‍ ഓഫര്‍ രാജ്യത്തെ വ്യോമയാന മേഖലയില്‍ വലിയ മത്സരത്തിനിടയാക്കും.

 
1,799 രൂപയ്ക്ക് ഗോ എയറില്‍ യാത്ര ചെയ്യാം

ഗോ എയറിന്റെ ഓഫറിന് കീഴില്‍ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റുകള്‍ കണ്ണൂര്‍-ബംഗലൂരു റൂട്ടില്‍ ലഭ്യമാണ്. ഏപ്രില്‍ 1 നും ഏപ്രില്‍ 15 നും ഇടയ്ക്കുള്ള യാത്രയ്ക്ക് 1,799 രൂപ മാത്രമേയുള്ളൂ. അഹമ്മദാബാദില്‍ നിന്ന് കൊച്ചിയിലേക്ക് ഏപ്രില്‍ 1നും 30നും ഇടയ്ക്ക് വെറും 2,499 രൂപയ്ക്ക് യാത്ര ചെയ്യാം. മുംബൈ-പോര്‍ട് ബ്ലെയര്‍ റൂട്ടില്‍ 2019 ഏപ്രില്‍ 1നും ഏപ്രില്‍ 30നും ഇടയിലുള്ള യാത്രയ്ക്ക് 6,999 രൂപ മാത്രമാണ്.

അതേസമയം ജെറ്റ് എയര്‍വെയ്‌സ് സ്‌പെഷ്യല്‍ പ്രമോഷണല്‍ സ്‌കീം പ്രകാരം ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം ഓഫറുകള്‍ നല്‍കുന്നുണ്ട്. 2019 ഫെബ്രുവരി 25 വരെയാണ് ഈ ഓഫറുകളുടെ കാലാവധി.

ഏറ്റവും നല്ല ഓഹരി മുതല്‍ മോശം ഓഹരി വരെ, ഇന്ത്യന്‍ വിപണിയില്‍ മരണമണി മുഴക്കുന്നു

നേരിട്ടുള്ള 12 പുതിയ വിമാന സര്‍വീസുകള്‍ സ്‌പൈസ് ജെറ്റും ആരംഭിച്ചിട്ടുണ്ട്.സ്‌പൈസ് ജെറ്റ് പുതിയ 12 പുതിയ വിമാനങ്ങള്‍ ആരംഭിച്ചു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കണക്കുകള്‍ അനുസരിച്ച് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 2018 ല്‍ 18.60 ശതമാനം ഉയര്‍ന്ന് 1389.76 ലക്ഷത്തിലേക്കെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1171.76 ലക്ഷമായിരുന്നു.

English summary

You can travel for go air at Rs 1,799

You can travel for go air at Rs 1,799
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X