ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ ഊബറിനു ഓലയ്ക്കും പുതിയൊരു എതിരാളി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ നഗരങ്ങളെ കീഴടക്കിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഊബറിനോടും ഓലയോടും കിടപിടിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയും രംഗത്ത്. ഇലക്ട്രിക്ക് വാഹനങ്ങളുമായി സര്‍വീസ് നടത്തുന്ന 'ഗ്ലിഡ്' നിലവിലെ കാബ് സര്‍വീസ് കമ്പനികള്‍ക്ക് പുതിയ എതിരാളിയാകും. 'പ്രീമിയം സര്‍വീസ്' ആയിട്ടാണ് ഗ്ലിഡ് സേവനം നല്‍കുന്നത്.

 
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ ഊബറിനു ഓലയ്ക്കും പുതിയൊരു എതിരാളി!

സര്‍വീസ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുാണെങ്കിലും വാഹനങ്ങളുടെ വിതരണവും ഡ്രൈവര്‍മാരുടെ കാര്യവുമെല്ലാം മൂന്നാം കക്ഷിയാണ് കൈകാര്യം ചെയ്യുക. നിലവില്‍ മുംബൈയില്‍ ആരംഭിച്ച ഈ സേവനം ഉടന്‍ തന്നെ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

 

ഇ- വാലറ്റ് കമ്പനികള്‍ കെവൈസി സമര്‍പ്പിക്കാനുള്ള കാലാവധി ആര്‍ബിഐ നീട്ടിഇ- വാലറ്റ് കമ്പനികള്‍ കെവൈസി സമര്‍പ്പിക്കാനുള്ള കാലാവധി ആര്‍ബിഐ നീട്ടി

ഓഫീസിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വെബ് കോണ്‍ഫറന്‍സിംഗ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് കാറിന്റെ രൂപകല്‍പ്പന. അതോടൊപ്പം യാത്രയിലുടനീളം വിനോദവും സംഗീതവും ലഭ്യമാണ്. കൂടാതെ സ്വകാര്യ സ്‌ക്രീന്‍, എയര്‍ പ്യൂരിഫയര്‍, തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ ഊബറിനു ഓലയ്ക്കും പുതിയൊരു എതിരാളി!

കാലാകാലങ്ങളായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സേവനങ്ങള്‍ ആദ്യം തന്നെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ കമ്പനിയുടെ ചരിത്രത്തിലെ പ്രധാന ചുവടുവെപ്പാണ് ഗ്ലിഡ് സര്‍വീസ്. ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മികച്ച അനുഭവമായിരിക്കും ഗ്ലിഡ് നല്‍കുകയെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ ഊബറിനു ഓലയ്ക്കും പുതിയൊരു എതിരാളി!

ഗതാഗത മേഖലയിലെ സ്റ്റാര്‍ട്ട് അപ്പ് സര്‍വീസുകളില്‍ ഓലയുടെ വിജയകരമായ ഉദാഹരണം രാജ്യം സാക്ഷിയായതാണ്. ഇലക്ട്രിക്ക് മൊബിലിറ്റി സിസ്റ്റം ഉണ്ടാക്കാന്‍ നേരത്തെ മഹീന്ദ്രയുടെ പങ്കാളിത്തത്തോടെ ഓലയും നാഗ്പൂരില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിച്ചിരുന്നു. പക്ഷേ ഈ ആശയം വിജയകരമായില്ല. 2021ഓടെ ഒരു മില്യണ്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ സ്വന്തമാക്കാനാണ് ഓല ലക്ഷ്യമിടുന്നത്.

English summary

A new rival to Uber in online taxi service

A new rival to Uber in online taxi service
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X