വിമാന വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ജെറ്റ് എയര്‍വെയ്‌സിന്റെ 13 വിമാനങ്ങള്‍ നിലത്തിറക്കി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ലീസിന് എടുത്ത വിമാനങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏഴ് വിമാനങ്ങള്‍ കൂടി പറക്കല്‍ നിര്‍ത്തിയതായി ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു. ഇതോടെ സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങളുടെ എണ്ണം 13 ആയി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് കമ്പനി അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികളുമായുള്ള കരാറുകള്‍ പ്രകാരം അര്‍വര്‍ക്ക് നല്‍കാനുള്ള തുക നിലവിലെ സാഹചര്യത്തില്‍ നല്‍കാനാവില്ലെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഇതേ കാരണത്താല്‍ രണ്ടു വിമാനങ്ങള്‍ നിലത്തിറക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. അതിനു മുമ്പ് ഫെബ്രുവരി ഏഴിന് നാലിന് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരുന്നു.

മാക്‌സ് ഇന്ത്യ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല വിടുന്നു; മാക്‌സ് ഭൂപയുടെ ഓഹരികള്‍ ട്രൂ നോര്‍ത്തിന് 510മാക്‌സ് ഇന്ത്യ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല വിടുന്നു; മാക്‌സ് ഭൂപയുടെ ഓഹരികള്‍ ട്രൂ നോര്‍ത്തിന് 510

കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ എയര്‍ലൈന്‍ കമ്പനി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കൂടുതല്‍ പ്രതിസന്ധികളാണ് ജെറ്റ് എയര്‍വെയ്‌സിനെ കാത്തിരിക്കുന്നത്. കമ്പനി സ്ഥാപകന്‍ നരേഷ് ഗോയലും ജെറ്റില്‍ 24 ശതമാനം ഓഹരിയുന്ന ഇത്തിഹാദ് എയര്‍വെയ്‌സും ചേര്‍ന്ന് യാത്രക്കാരിലും ജീവനക്കാരിലും ലീസിനു നല്‍കിയ കമ്പനികളിലും കമ്പനിയെ കുറിച്ച് വിശ്വാസം ജനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അവയൊന്നും വിജയിച്ചില്ല.

വിമാന വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ജെറ്റ് എയര്‍വെയ്‌സിന്റെ 13 വിമാനങ്ങള്‍ നിലത്തിറക്കി

അതിനിടെ, തങ്ങള്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക ഫെബ്രുവരി 28നകം നല്‍കിയില്ലെങ്കില്‍ വിമാനം പറത്തില്ലെന്ന് ജെറ്റ് എയര്‍വെയ്‌സിലെ ഒരു വിഭാഗം പൈലറ്റുമാര്‍ ഭീഷണി മുഴക്കിയിരുന്നു. പൈലറ്റുമാര്‍ പണിമുടക്കുകയാണെങ്കില്‍ പ്രതിദിനം നൂറു കണക്കിന് സര്‍വീസുകള്‍ തടസ്സപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാടക നല്‍കാത്തതു കാരണം വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതിനു പിന്നാലെ പൈലറ്റുമാരുടെ സമര ഭീഷണി വലിയ പ്രതിസന്ധിയാണ് ജെറ്റ് എയര്‍വെയ്‌സില്‍ സൃഷ്ടിച്ചിരിക്കുന്നത്.

English summary

jet airways grounds 7 more planes

With no funding in sight, the crisis at Jet Airways appears to be worsening. The airline on Wednesday told BSE it has grounded seven more aircraft “due to non-payment of amounts outstanding to lessors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X