രോഗികള്‍ക്ക് ആശ്വസിക്കാം; 390 കാന്‍സര്‍ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ജീവിതത്തെ തന്നെ കാര്‍ന്നു തിന്നുന്ന രോഗമാണ് കാന്‍സര്‍. കാന്‍സര്‍ പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാമെങ്കിലും അതിനുള്ള മരുന്നുകള്‍ക്ക് പൊള്ളുന്ന വിലയാണ് അധികൃതര്‍ ഈടാക്കുന്നത്. മരുന്നു കമ്പനികള്‍ ഉല്‍പ്പാദനച്ചെലവിനേക്കാള്‍ വലിയ മാര്‍ജിന്‍ ഇവയ്ക്ക് ഈടാക്കുന്നതാണ് ഇതിനു കാരണം. എന്നാല്‍ ഇനി രോഗികള്‍ക്ക് അല്‍പം ആശ്വസിക്കാം. കാന്‍സര്‍ മരുന്നുകളുടെ വില രാജ്യത്ത് കുത്തനെ കുറഞ്ഞിരിക്കുന്നു.

 
രോഗികള്‍ക്ക് ആശ്വസിക്കാം; 390 കാന്‍സര്‍ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞു

മരുന്നു കമ്പനികള്‍ക്ക് എടുക്കാവുന്ന ലാഭപരിധി 30 ശതമാനമാക്കി നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) നിജപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. രാജ്യത്തെ മരുന്നുകളുടെ വിലനിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചുമതലപ്പെട്ട അതോറിറ്റിയാണിത്. ഇതോടെ കാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന 390 മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. കുറഞ്ഞ വില വ്യക്തമാക്കുന്ന പരമാവധി ചില്ലറ വില്‍പ്പന വില അഥവാ എംആര്‍പി മരുന്നു പായ്ക്കറ്റിനു മുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് എന്‍പിപിഎ കമ്പനികള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വില കുറയുന്ന 390 മരുന്നുകളുടെ പട്ടികയും പഴയ വിലയും പുതിയ വിലയും നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ http://www.nppaindia.nic.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ഒരേ പ്ലാറ്റ്‌ഫോമിലേക്ക്; സന്ദേശമയക്കല്‍ എളുപ്പവും സുരക്ഷിതവുമാകും

ഈ വര്‍ഷം ഫെബ്രുവരി 27നാണ് എന്‍പിപിഎ 42 ഇനം കാന്‍സര്‍ വിരുദ്ധ മരുന്നുകളുടെ പരമാവധി ലാഭവിഹിതം 30 ശതമാനമാക്കി നിജപ്പെടുത്തിയത്. മാര്‍ച്ച് 8ന് നിലവില്‍ വരുന്ന വിധം നിര്‍മാതാക്കള്‍ക്കും ആശുപത്രികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇതില്‍ 390 ബ്രാന്‍ഡുകളുടെയും (91 ശതമാനം) വില കുറയും. വില നിര്‍ണയത്തെ തുടര്‍ന്ന് 38 മരുന്നുകളുടെ വിലയില്‍ 75 ശതമാനത്തിന് മുകളില്‍ കുറവ് വന്നതായി എന്‍പിപിഎ അറിയിച്ചു. ഇതില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 87.2 ശതമാനമാണ്. ഡുറ്റാക്‌സെല്‍ എന്ന ബ്രാന്റ് നാമത്തില്‍ അറിയപ്പെടുന്ന പാക്ലിടാക്‌സെല്‍ എന്ന 260 എംഎല്‍ ഇഞ്ചക്ഷന്‍ മരുന്നിനാണ് ഏറ്റവും കൂടുതല്‍ വില കുറഞ്ഞത്. നേരത്തേ 3917.90 രൂപയായിരുന്നത് ഇപ്പോള്‍ 508.72 രൂപയായി കുറഞ്ഞു. അതുപോലെ ലോര്‍ട്‌നിബ് എന്ന 100 എംജി ഗുളികയുടെ വില 7900 രൂപയായിരുന്നത് 87.01 ശതമാനം കുറഞ്ഞ് 1026 രൂപയായി.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍: ഇപ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

English summary

cancer drugs cheaper after trade margin cap

cancer drugs cheaper after trade margin cap
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X