ഞങ്ങള്‍ നന്നായിക്കൊള്ളാമെന്ന് സുക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്ക് വഴിയുള്ള ആശയ വിനിമയം കൂടുതല്‍ സ്വകാര്യമാക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യുയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതിന് നാലുപാടു നിന്നും പഴികേള്‍ക്കുന്ന ഫെയ്‌സ്ബുക്ക് ഉമട മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് ഒടുവില്‍ പറയുന്നു; ഞങ്ങള്‍ നന്നായിക്കൊള്ളാമെന്ന്. ആളുകള്‍ക്ക് സ്വകാര്യമായി ആശയവിനിമയം നടത്താവുന്ന ഇടമായി ഫെയ്‌സ്ബുക്കിനെ മാറ്റുമെന്ന്. ഫെയ്‌സ്ബുക്കിനു പോലും നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയാത്ത സംവിധാനത്തിലേക്ക് മാറുമെന്നും അദ്ദേഹം പറയുന്നു. ഇത് പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസം വരില്ലെന്നറിയാമെങ്കിലും ഞങ്ങള്‍ അത് ചെയ്തു കാണിച്ചുതരാമെന്നാണ് സുക്കര്‍ബര്‍ഗ് തന്റെ ബ്ലോഗിപോസ്റ്റിലൂടെ ലോകത്തോട് പറയുന്നത്.

 

വിവരങ്ങള്‍ സുരക്ഷിതമാക്കും

വിവരങ്ങള്‍ സുരക്ഷിതമാക്കും

ജനങ്ങളുടെ വിവരങ്ങള്‍ പരസ്യക്കമ്പനികള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും മറ്റുള്ളവര്‍ക്ക് ചോര്‍ത്തിനല്‍കി അവയുപയോഗിച്ച് പണമുണ്ടാക്കുന്നുവെന്ന വ്യാപകമായ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുക്കര്‍ബര്‍ഗിന്റെ ഈ ഏറ്റുപറച്ചില്‍. നിലവില്‍ വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം വിവരങ്ങളുടെ പരമാവധി പങ്കുവയ്ക്കലിനാണ് ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കിവരുന്നതെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരുത്താന്‍ ഫെയ്‌സ്ബുക്ക് ആലോചിക്കുന്നു. അതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

മെസേജുകള്‍ എന്‍ക്രിപ്റ്റ് ചെയ്യും

മെസേജുകള്‍ എന്‍ക്രിപ്റ്റ് ചെയ്യും

എല്ലാ വിവരങ്ങളും എല്ലാവര്‍ക്കും കാണാവുന്ന നിലവിലെ സംവിധാനത്തിനു പകരം വ്യക്തികള്‍ക്കു മാത്രം പരസ്പരം കാണാവുന്ന വിധത്തിലുള്ള പുതിയ പ്ലാറ്റ്‌ഫോം ഫെയ്‌സ്ബുക്കില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഈ മെസേജുകള്‍ എന്‍ക്രിപ്റ്റ് ചെയ്തവയാകും. മറ്റാര്‍ക്കും ഇത് കാണാനാവില്ലെന്നും മാത്രമല്ല, ഫെയ്ബുക്ക് മെസഞ്ചറിലേതു പോലെ എല്ലാ കാലത്തും അത് അവിടെ നിനില്‍ക്കില്ല. നിശ്ചിത സമയം കഴിഞ്ഞാല്‍ സ്വമേധയാ അവ അപ്രത്യക്ഷമാവുന്ന വിധത്തിലാവും സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കുക.

ജനങ്ങള്‍ക്കു വേണ്ടത് സ്വകാര്യത

ജനങ്ങള്‍ക്കു വേണ്ടത് സ്വകാര്യത

ആളുകള്‍ക്ക് അവരുടെ ആശയങ്ങള്‍ പൊതു ഇടങ്ങളില്‍ പങ്കുവയ്ക്കാന്‍ അവസരങ്ങള്‍ വേണമെങ്കിലും അതിനേക്കാള്‍ സ്വകാര്യമായി ആശയവിനിമയം നടത്താനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. വാട്ട്‌സ്ആപ്പിലും മറ്റും രണ്ടു പേര്‍ തമ്മിലോ ചെറിയ ഗ്രൂപ്പുകള്‍ തമ്മിലോ ആണ് പലപ്പോഴും ആശയ വിനിമയം നടക്കുന്നത്. ഒരു വ്യക്തിക്ക് സ്വന്തം വ്യക്തിത്വം ശരിയാം വിധം പ്രകടിപ്പിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാേ്രത സാധിക്കൂ എന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനു പിന്നില്‍.

ടൗണ്‍സ്‌ക്വയര്‍ രീതി മാറ്റും

ടൗണ്‍സ്‌ക്വയര്‍ രീതി മാറ്റും

കഴിഞ്ഞ 15 വര്‍ഷമായി ജനങ്ങള്‍ക്ക് വിവരങ്ങള്‍ തടസ്സങ്ങളില്ലാതെ കൈമാറ്റം ചെയ്യാവുന്ന തരത്തിലാണ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തിച്ചുവന്നത്. ആര്‍ക്കും എന്തും ഷെയര്‍ ചെയ്യാം. അത് ലോകത്ത് എല്ലാവര്‍ക്കും കാണുകയും എടുത്ത് സൂക്ഷിക്കുകയും ചെയ്യാം. അതായത് ഒരു തരം ടൗണ്‍സ്‌ക്വയര്‍ രീതി. എന്നാല്‍ അതുമാറി ലിവിംഗ് റൂം എന്ന കണ്‍സപ്റ്റിലേക്ക് സോഷ്യല്‍ മീഡിയ മാറണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ ആരും തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് അടച്ചുറപ്പുള്ള സ്വകാര്യ മുറികളാക്കി ഫെയ്‌സ്ബുക്കിനെ മാറ്റുമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

ദുരുപയോഗ സാധ്യത പരിഗണിക്കും

ദുരുപയോഗ സാധ്യത പരിഗണിക്കും

എന്നാല്‍ നിലവിലെ ഫെയ്‌സ്ബുക്ക് സംവിധാനങ്ങള്‍ അതേപോലെ നിലനിര്‍ത്തി അതിന് അനുബന്ധമായി മെസേജിംഗ് ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കുകയാണോ ചെയ്യുക എന്ന കാര്യം വ്യക്തമല്ല. മാത്രമല്ല, സംഭാഷണങ്ങള്‍ പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്യുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന സംശയവും ഉയര്‍ന്നുവരുന്നുണ്ട്. മൂന്നാമതൊരാള്‍ക്ക് കാണാന്‍ പറ്റാത്ത രീതിയില്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താല്‍ ക്രിമിനലുകളും ഭീകരവാദികളും സാമൂഹ്യവിരുദ്ധരും അതിനെ ദുരുപയോഗം ചെയ്യില്ലേ എന്നതാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമേ അന്തിമതീരുമാനത്തിലെത്തൂ എന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

English summary

zuckerberg promises more privacy

zuckerberg promises more privacy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X