കരുതിയിരുന്നോളൂ.. നിങ്ങളുടെ പല രഹസ്യങ്ങളും ഗൂഗിളിന് അറിയാം; സൂക്ഷിച്ചാൽ ​ദു:ഖിക്കേണ്ട

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന് ഫെയ്‌സ്ബുക്ക് ഇടയ്ക്കിടെ പഴി കേള്‍ക്കേണ്ടി വരാറുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ കാംബ്രിഡ്ജ് അനാലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ ഫെയ്‌സ്ബുക്ക് നിങ്ങളെ കുറിച്ച് അറിയുന്നതിന്റെ എത്രയോ മടങ്ങ് കാര്യങ്ങള്‍ ഗൂഗിളിന് നിങ്ങളെ കുറിച്ചറിയാം എന്നതാണ് ശരി. നമുക്ക് മാത്രം അറിയുന്ന പല രഹസ്യങ്ങളും ഗൂഗിളിന് അറിയാം. എന്നുമാത്രമല്ല, അവയുടെ കൃത്യമായ രേഖകള്‍ ഗൂഗിളിന്റെ കൈകളിലുണ്ട്. നമ്മുടെ ഓരോ പാദചലനങ്ങള്‍ പോലും നാം അറിയാതെ ഗൂഗിള്‍ പിന്തുടരുന്നുണ്ട്.

 

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി; ഗ്രാമിന് 3000 രൂപ കടന്നു


ബ്രൗസിംഗ് ഹിസ്റ്ററി മാത്രമല്ല

ബ്രൗസിംഗ് ഹിസ്റ്ററി മാത്രമല്ല

നാം ഗൂഗിളില്‍ എന്തൊക്കെ സേര്‍ച്ച് ചെയ്തു, ഏതൊക്കെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചു, തുടങ്ങിയവ കാണിക്കുന്ന ബ്രൗസിംഗ് ഹിസ്റ്ററി മാത്രമാണ് ഗൂഗിള്‍ ശേഖരിച്ചുവയ്ക്കുന്നത് എന്നാണ് പൊതുധാരണ. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. നിങ്ങള്‍ എന്തൊക്കെ ഓണ്‍ലൈനില്‍ വാങ്ങി, ഏതൊക്കെ വീഡിയോകള്‍ കണ്ടു, നിങ്ങള്‍ എവിടെയൊക്കെ പോയി തുടങ്ങിയ കാര്യങ്ങള്‍ ഗൂഗിള്‍ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്.

ഗൂഗിളുമായി ബന്ധിപ്പിച്ച ഫോണുകള്‍

ഗൂഗിളുമായി ബന്ധിപ്പിച്ച ഫോണുകള്‍

നിങ്ങള്‍ കംപ്യൂട്ടറില്‍ ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമല്ല, അത് നിങ്ങളെ പിന്തുടരുന്നത്. മറിച്ച് നിങ്ങളുടെ ഏതെങ്കിലും ഗൂഗില്‍ എക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലും ടാബുമെല്ലാം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണമായി നിങ്ങളുടെ ഫോണില്‍ ജിമെയില്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഗൂഗിള്‍ ഡാഷ്‌ബോര്‍ഡില്‍ പോയാല്‍ നിങ്ങളെ കുറിച്ചുള്ള പല വിവരങ്ങളും അവിടെ ലഭ്യമാണ്.

നിങ്ങള്‍ ആരാണ്, എന്ത് ചെയ്യുന്നു?

നിങ്ങള്‍ ആരാണ്, എന്ത് ചെയ്യുന്നു?

സ്വാഭാവികമായും ഗൂഗിള്‍ അക്കൗണ്ട് ഉണ്ടാക്കുമ്പോഴോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കോ നമ്മുടെ വയസ്സ്, ലിംഗം, ജോലി തുടങ്ങിയ വിവരങ്ങള്‍ നാം നല്‍കാറുണ്ട്. ഇതില്‍ നിന്ന് നമ്മള്‍ ആരാണെന്ന് ഗണിച്ചെടുക്കാന്‍ ഗൂഗിളിന് കഴിയും. നമ്മള്‍ താമസിക്കുന്ന പ്രദേശം, നമ്മുടെ അഭിരുചികള്‍, താല്‍പര്യങ്ങള്‍, നമ്മുടെ കാഴ്ചപ്പാടുകള്‍, ബന്ധങ്ങള്‍ തുടങ്ങിയവയൊക്കെ മനസ്സിലാക്കാന്‍ നമ്മുടെ ഓരോ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ഗൂഗിളിന് കഴിയും.

അറിയാത്തതായി ഒന്നുമില്ല

അറിയാത്തതായി ഒന്നുമില്ല

ഇതിനു പുറമെ, നാം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഏതൊക്കെയാണ്, ഗൂഗിള്‍ മാപ്പില്‍ പരതിയ സ്ഥലങ്ങള്‍ ഏതൊക്കെ, യൂറ്റിയൂബിലൂടെ കണ്ട വീഡിയോകള്‍ ഏതൊക്കെ, അതില്‍ നാം പോസ്റ്റ് ചെയ്ത കമന്റുകള്‍ എന്തൊക്കെ, നമ്മുടെ ഇ മെയിലുകള്‍, ജി മെയില്‍ ഫയലുകള്‍, ജി മെയില്‍ ഡ്രാഫ്റ്റുകള്‍ എല്ലാം ഗൂഗിളിനറിയാം. നാം ഗൂഗിളുമായി ബന്ധിപ്പിച്ച ഉപകരണങ്ങള്‍ എന്തൊക്കെയാണെന്നും അതിനറിയാം.

നാം എവിടെയൊക്കെ പോയി?

നാം എവിടെയൊക്കെ പോയി?

ജിമെയില്‍ ഉപയോഗിക്കുന്ന ഫോണുമായി നാം എവിടെയൊക്കെ പോകുന്നോ അതു മുഴുവന്‍ ഗൂഗിളില്‍ റെക്കോഡാണ്. നാം പോയ സ്ഥലങ്ങള്‍, നടന്നാണോ, കാറിലാണോ, ട്രെയിനിലാണോ, വിമാനത്തിലാണോ പോയത്, ഏതൊക്കെ സമയത്ത് എവിടെയൊക്കെ പോയി, ഓരോ സ്ഥലത്തും എത്രസമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ ഗൂഗിള്‍ വഴി കണ്ടെത്താന്‍ സാധിക്കും. പലരുടെയും കണ്ണുവെട്ടിച്ച് നമുക്ക് പലയിടത്തും പോകാനായി എന്നു വരാം. പക്ഷെ ഗൂഗിളിന്റെ കണ്ണുവെട്ടിക്കാനാവില്ല!

നമ്മുടെ ഓരോ കാലടികളും

നമ്മുടെ ഓരോ കാലടികളും

ഗൂഗിള്‍ ഫിറ്റ് എന്ന ആപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലുണ്ടെങ്കില്‍ നിങ്ങള്‍ എത്ര കാലടികള്‍ വച്ചു, എത്രദൂരം ഓടി, എത്ര സമയം വ്യായാമം ചെയ്തു തുടങ്ങിയ വിവരങ്ങള്‍ ഗൂഗിള്‍ നിങ്ങള്‍ക്കു പറഞ്ഞു തരും. യൂബര്‍, സ്‌പോട്ടിഫൈ തുടങ്ങിയ ആപ്പുകളില്‍ നിന്നുള്ള വിവരങ്ങളും ഗൂഗിള്‍ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. മെസഞ്ചറിലൂടെ നിങ്ങളുടെ ഏതൊക്കെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നു എന്ന കാര്യവും വേണമെങ്കില്‍ ഗൂഗിളിനോട് ചൊദിച്ചാല്‍ പറഞ്ഞുതരും.

നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും

നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും

നിങ്ങള്‍ നിങ്ങളുടെ ഫോണുകളില്‍ എടുക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും ഗൂഗിള്‍ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. ഗൂഗിള്‍ എങ്ങനെയാണ് ഫോട്ടോകളെ തരംതിരിച്ചു വച്ചിരിക്കുന്നതെന്ന് നോക്കിയാല്‍ അതിലുള്ള ആളുകളെയും സാധനങ്ങളെയും അടിസ്ഥാനമാക്കിയാണെന്നു മനസ്സിലാക്കാനാവും. അതായത് ഫോട്ടോയിലുള്ളവരെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളൊക്കെ ഗൂഗിളിനറിയാമെന്നര്‍ഥം.

ഏതൊക്കെ പരിപാടികളില്‍ പങ്കെടുത്തു

ഏതൊക്കെ പരിപാടികളില്‍ പങ്കെടുത്തു

നിങ്ങള്‍ മൊബൈലില്‍ ഗൂഗിള്‍ കലണ്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഏതൊക്കെ പരിപാടികളില്‍ എപ്പോഴൊക്കെ നിങ്ങള്‍ പങ്കെടുത്തുവെന്ന് ഗൂഗിളിന് അറിയാമെന്നാണ് മനസ്സിലാക്കേണ്ടത്. ഒന്നിലധികം മൊബൈലുകളും ടാബുകളുമൊക്കെ ഉപയോഗിക്കുന്നവരാണെങ്കില്‍ അവയിലെല്ലാമുള്ള വിവരങ്ങള്‍ ഗൂഗിള്‍ വ്യത്യസ്ത ഡാറ്റാബേസുകളിലായി സൂക്ഷിക്കുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ മൊബൈലിലെ സേര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്താല്‍ അത് മൊബൈലിലുണ്ടാവില്ലെന്നത് ശരി. പക്ഷെ ഗൂഗിളിന്റെ സര്‍വറില്‍ സുരക്ഷിതമായി കിടക്കുന്നുണ്ടാവും.

പാസ്‌വേഡുകളും അക്കൗണ്ട് വിവരങ്ങളും

പാസ്‌വേഡുകളും അക്കൗണ്ട് വിവരങ്ങളും

നിങ്ങള്‍ രഹസ്യമാണെന്നു കരുതുന്ന പാസ്‌വേഡുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഗൂഗിള്‍ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും ഓട്ടോമാറ്റിക്കായി പാസ് വേഡുകള്‍ ഫില്‍-ഇന്‍ ചെയ്തു വരുന്നത്. ഹാക്കര്‍മാര്‍ക്ക് അവ കണ്ടെത്താന്‍ സാധിക്കുന്നതും ഗൂഗിള്‍ അവ സൂക്ഷിച്ചുവയ്ക്കുന്നതിനാലാണ്.

നിയന്ത്രണങ്ങള്‍ സാധ്യമാണ്

നിയന്ത്രണങ്ങള്‍ സാധ്യമാണ്

അതേസമയം, ഗൂഗിളുമായി എന്തൊക്കെ വിവരങ്ങള്‍ പങ്കുവയ്ക്കണം, പങ്കുവയ്‌ക്കേണ്ടതില്ല എന്ന കാര്യത്തില്‍ ചില നിയന്ത്രണങ്ങളൊക്കെ നമുക്ക് ലഭ്യമാണ്. ഗൂഗിള്‍ അക്കൗണ്ടിലെ പ്രവസി സെറ്റിംഗില്‍ പോയാല്‍ ചില കാര്യങ്ങള്‍ ഗൂഗിളുമായി ഷെയര്‍ ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്താണ്.

സംസ്ഥാനത്ത് ചൂട് കൂടുന്നു; എസിയ്ക്കും കൂളറിനും ഉടൻ വില കുറയും

English summary

google knows a lot about you

google knows a lot about you
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X