ഓൺലൈൻ സിനിമാ ടിക്കറ്റ് നിരക്ക് കുറയും; ഹാൻഡിലിം​ഗ് ചാർജ് തട്ടിപ്പാണെന്ന് ആർബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന അധിക ഫീസ് നൽകേണ്ടെന്ന് ആർബിഐ. ബുക്ക് മൈ ഷോ പോലുള്ള ഓൺലൈൻ സൈറ്റുകൾ വഴി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർവ്വീസസ് ഹാൻഡിലിം​ഗ് ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കാറുണ്ട്. ഇവ തട്ടിപ്പാണെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

വിവരാവകാശത്തിന് മറുപടി

വിവരാവകാശത്തിന് മറുപടി

ഫോറം എഗൈൻസ്റ്റ് കറപ്ഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ വിജയ് ഗോപാൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ബുക്ക്മൈഷോ ഈടാക്കുന്ന ഹാൻഡിലിം​ഗ് ചാർജ് ആർബിഐയുടെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റുകളുടെ (എംഡിആർ) നിയന്ത്രണങ്ങൾ ലംഘിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

എന്താണ് ഹാൻഡിലിം​ഗ് ചാർജ്?

എന്താണ് ഹാൻഡിലിം​ഗ് ചാർജ്?

ഇന്റർനെറ്റ് ഉപയോ​ഗിച്ചുള്ള പണമിടപാടിന് വ്യാപാരികൾ ബാങ്കിന് നൽകേണ്ട തുകയാണ് ഹാൻഡിലിം​ഗ് ചാർജ്. എന്നാൽ ബുക്ക് മൈ ഷോ പോലുള്ള സൈറ്റുകൾ ഹാൻഡിലിം​ഗ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതും ഉപഭോക്താക്കളിൽ നിന്നാണെന്നും വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ പറയുന്നു.

തട്ടിപ്പ് നടക്കുന്ന മറ്റ് മേഖലകൾ

തട്ടിപ്പ് നടക്കുന്ന മറ്റ് മേഖലകൾ

ഓൺലൈൻ ക്യാബ് ബുക്കിംഗ് സർവ്വീസുകൾ, ഓൺലൈൻ ഫുഡ് ഡെലിവറി സർവ്വീസുകൾ എന്നിവയ്ക്കും ഉപഭോക്താക്കൾ ഇത്തരത്തിൽ അധിക തുക നൽകേണ്ടി വരുന്നുണ്ടെന്നും വിജയ് ഗോപാൽ പറഞ്ഞു. വിവരാവകാശ മറുപടി ലഭിച്ച ഉടൻ ഫോറം എഗൈൻസ്റ്റ് കറപ്ഷൻ ബുക്ക് മൈ ഷോ, പിവിആർ എന്നിവയ്ക്കെതിരായി ഹൈദരാബാദ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്.

malayalam.goodreturns.in

English summary

RBI says user needn't pay handling fees for online movie ticketing: RTI

The RBI has said that a user need not pay extra fees (usually the service’s handling charges) to book online movie tickets (specifically on BookMyShow), in response to an RTI filed by Vijay Gopal, the founder and president of ‘Forum Against Corruption
Story first published: Monday, March 18, 2019, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X