റിസർവ് ബാങ്കിന്റെ നിർണായക ചർച്ച; തിരഞ്ഞെടുപ്പിന് മുന്നോടിയായി പലിശ നിരക്ക് കുറയ്ക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലിശ നിരക്ക്, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളുമായും വിവിധ വ്യാപാര വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധികളുമായും ഈ മാസം 26 ന് റിസര്‍വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നിര്‍ണായക ചർച്ച നടത്തും.

 

വായ്പനയത്തിന് മുന്നോടി

വായ്പനയത്തിന് മുന്നോടി

ഏപ്രിൽ നാലിന് നടക്കുന്ന വായ്പനയ അവലോകന യോഗത്തിന് മുന്നോടിയായി അഭിപ്രായ രൂപികരണത്തിന് വേണ്ടിയാണ് യോഗം ചേരുന്നത്. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഇക്കഴി‌‌ഞ്ഞ ഫെബ്രുവരിയിലാണ് റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ ഇളവ് വരുത്തിയത്.

ചർച്ചയിലെ വിഷയങ്ങൾ

ചർച്ചയിലെ വിഷയങ്ങൾ

പലിശ നിരക്ക് ക്രമീകരിക്കുന്നത് സംബന്ധിച്ചും സമ്പദ്‍വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നത് സംബന്ധിച്ചുമാകും യോ​ഗത്തിൽ ആർബിഐ ഗവർണർ മറ്റ് പ്രതിനിധികളുടെ നിർദേശങ്ങൾ ചോദിച്ചറിയുക. മുംബൈയിലാണ് ചർച്ച നടക്കുക.

പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം

പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം

പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കാനിരിക്കുന്ന പണനയ അവലോകന യോഗമായമാണ് ഇനി വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ പലിശ നിരക്കിൽ കൂടുതൽ ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് വ്യാവസായിക ലോകത്ത് നിന്ന് ഉയർന്നിട്ടുള്ളത്. പൊതു തെരഞ്ഞെടുപ്പിന് മുന്‍പുള്ള യോ​ഗമായതിനാൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും വ്യവസായികളും ഏറെ ശ്രദ്ധയോടെയാണ് പണനയ അവലോകന യോഗ തീരുമാനങ്ങളെ നോക്കി കാണുന്നത്.

malayalam.goodreturns.in

English summary

RBI Meet on March 26: Governor to hold discussions with trade bodies, credit rating agencies on interest rate - All you need to know

Reserve Bank of India (RBI) Governor Shaktikanta Das will hold discussions on March 26 with representatives of trade bodies and credit rating agencies on interest rate and steps to boost economic activities, said sources. The meeting, which comes ahead of the next financial year's first MPC meet scheduled for April 4, is aimed at broadening the consultation process, they added
Story first published: Tuesday, March 19, 2019, 9:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X