ജെറ്റ് എയർവേസ് ജീവനക്കാർക്ക് സ്പൈസ് ജെറ്റിൽ ജോലി കിട്ടാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജെറ്റ് എയർവേസ് അടച്ചു പൂട്ടുന്നതിനെ തുടർന്ന് ജോലി നഷ്ട്ടപ്പെടുന്ന ജീവനക്കാർക്ക് സ്പൈസ് ജെറ്റിൽ ജോലി ലഭിക്കാൻ സാധ്യത. ജെറ്റ് എയർവേസിലെ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പൈലറ്റുമാർക്കും എൻജിനീയർമാർക്കും മുതിർന്ന മാനേജ്മെൻറുമാർക്കുമടക്കം ശമ്പളം ലഭിച്ചിരുന്നില്ല.

 

ഈ സാഹചര്യത്തിലാണ് ബിസിനസ് വിപുലീകരണത്തിന്റെ ഭാ​ഗമായി കൂടുതൽ ജീവനക്കാരെ തിരഞ്ഞെടുക്കാൻ സ്പൈസ്ജെറ്റ് തീരുമാനിച്ചിരിക്കുന്നത്. ജെറ്റ് എയർവേസിൽ പ്രതിസന്ധി രൂക്ഷമായതിനാൽ ഇവിടെ നിന്ന് പിരിഞ്ഞു പോരേണ്ടി വരുന്ന ജീവനക്കാർക്ക് സ്പൈസ് ജെറ്റിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.

ജെറ്റ് എയർവേസ് ജീവനക്കാർക്ക് സ്പൈസ് ജെറ്റിൽ ജോലി കിട്ടാൻ സാധ്യത

ജെറ്റ് എയർവേസിന്റെ 40 വിമാനങ്ങൾ ഏറ്റെടുക്കാനും സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിം​ഗ് പദ്ധതിയിടുന്നുണ്ടെന്നാണ് ഔദ്യോ​ഗിക വ‍ൃത്തത്തിൽ നിന്നുള്ള വിവരം. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ‍ജെറ്റ് എയർവെയ്സ് മൊത്തം സർവ്വീസുകളിൽ മൂന്നിൽ രണ്ട് ഭാ​ഗവും നിർത്തലാക്കി.

കട ബാധ്യതയും ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്തതുമാണ് സർവ്വീസുകൾ നിർത്താൻ കാരണം. എന്നാൽ ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ മറ്റൊരു മാനേജ്മെന്റിന് തേടുന്നതായി സർക്കാർ വ്യത്തങ്ങളും അറിയിച്ചു. എന്നാൽ ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.

malayalam.goodreturns.in

English summary

Govt said to offer SpiceJet Jet Airways grounded planes

India is mulling options to save jobs at Jet Airways India Ltd. including asking low-cost carrier SpiceJet Ltd. to consider taking over some of the debt-laden company’s aircraft, people with knowledge of the matter said.
Story first published: Thursday, March 21, 2019, 12:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X