സോഷ്യൽമീഡിയ ഉപയോ​ഗം സൂക്ഷിച്ച് മതി; തെറ്റായ പോസ്റ്റ്,അനുവാദമില്ലാതെ ആഡ് ചെയ്യൽ, പിഴയും ജയിലും ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഷ്യൽ മീഡിയ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം. തെറ്റായ പോസ്റ്റുകൾ ഷെയർ ചെയ്യൽ, അനുവാദമില്ലാതെ ​ഗ്രൂപ്പുകളിൽ ആഡ് ചെയ്യൽ തുടങ്ങിയവ നടത്തുന്ന ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എക്സിക്യൂട്ടിവുകൾക്ക് പിഴയും തടവും ഉറപ്പാക്കുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കാനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

 

തെരഞ്ഞെടുപ്പിന് ശേഷം

തെരഞ്ഞെടുപ്പിന് ശേഷം

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടൻ തന്നെ ഇത് സംബന്ധിച്ച മാർ​ഗ നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നും എല്ലാ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും തങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരു മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥൻ ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കി.

വ്യാജവാർത്തകൾ

വ്യാജവാർത്തകൾ

സോഷ്യൽ മീഡിയ വഴി വ്യാപിക്കുന്ന വ്യാജ വാർത്തകളും അപവാദ പ്രചരണങ്ങളും കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം. നിലവിൽ ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു സോഷ്യൽ മീഡിയകൾ. അതുകൊണ്ട് തന്നെ ഇതുവഴി പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കും ആളുകളിൽ സ്വാധീനമുണ്ടാക്കാൻ കഴിയുന്നുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഇത് സംബന്ധിച്ച അന്തിമ നിയമങ്ങൾ തയ്യാറാക്കുന്നത്.

ഗ്രൂപ്പുകളിൽ ആഡ് ചെയ്യൽ

ഗ്രൂപ്പുകളിൽ ആഡ് ചെയ്യൽ

ഒരാളുടെ അനുമതിയില്ലാതെ അയാളെ ​ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്ന രീതിയിൽ മാറ്റമുണ്ടാക്കണമെന്ന് ​സർക്കാർ അധികൃത്ർ വാട്ട്സ്ആപ്പിനോട് ആറ് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. മൊബൈൽ നമ്പർ കൈവശമുള്ളതിന്റെ പേരിൽ ആളുകളെ അനുമതിയില്ലാതെ പല ​ഗ്രൂപ്പുകളിലും ആഡ് ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് സർക്കാർ ഇത്തരത്തിലൊരു കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ പ്രശ്നത്തിന് പോംവഴി കണ്ടെത്താൻ വാട്ട്സ്ആപ്പിന് കഴിഞ്ഞിട്ടില്ല.

ഉള്ളടക്കം പരിശോധിക്കൽ

ഉള്ളടക്കം പരിശോധിക്കൽ

സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യപ്പെടുന്ന വീഡിയോകളുടെയും ഫോട്ടോകളുടെയും മറ്റ് കണ്ടെന്റുകളുടെയും ഉള്ളടക്കം പരിശോധിക്കുന്നതിനായി മോണിറ്ററിംഗ് ആൻഡ് ഫിൽട്ടറിംഗ് സംവിധാനം വികസിപ്പിച്ചെടുക്കാനും ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. 2018ലാണ് ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടത്.

malayalam.goodreturns.in

English summary

Social media executives may face penalty, jail under upcoming rules

The government is set to tighten accountability rules for social media apps such as WhatsApp, with upcoming intermediary guidelines likely to propose penalties and jail terms for executives, especially on traceability and user consent before being added to groups, said people with knowledge of the matter.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X