സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക് മാസം 6000 രൂപ; മി​നി​മം വ​രു​മാ​ന പ​ദ്ധ​തി​യെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ദരിദ്രകുടുംബങ്ങള്‍ക്ക് മാസത്തില്‍ 6000 രൂപ വച്ച് വര്‍ഷത്തില്‍ 72,000 രൂപ വീതം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വ​ക്താ​വ് ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ വാ​ല മി​നി​മം വ​രു​മാ​ന പ​ദ്ധ​തി​യെക്കുറിച്ച് ​അറിയിച്ചിരിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇതാ..

 

സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക്

സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക്

നിലവിൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് അനുസരിച്ച് ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക് ആകും മാസം 6000 രൂപ വീതം ഒരു വർഷം 72,000 രൂ​പ ലഭിക്കുക. അതായത് ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ മു​തി​ർ​ന്ന സ്ത്രീ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണു തു​ക ന​ല്കു​ക.

ആദ്യം ജില്ലകളിൽ

ആദ്യം ജില്ലകളിൽ

തിരഞ്ഞെടുത്തിരിക്കുന്ന ജില്ലകളിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. തുടർന്ന് രാജ്യ വ്യാപകമായി പദ്ധതി നടപ്പിലാക്കും. ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാതെയാകും പദ്ധതി നടപ്പിലാക്കുക.

ഉപഭോക്താക്കളെ തെരഞ്ഞെടുക്കൽ

ഉപഭോക്താക്കളെ തെരഞ്ഞെടുക്കൽ

ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് പദ്ധതിയുടെ വലിയ കടമ്പ. ഇതിനായി വിദ​ഗ്ധ സമിതിയെ നിശ്ചിയിക്കും. കോൺ​ഗ്രസ് അധികാരത്തിൽ എത്തിയാൽ കേ​ന്ദ്ര​ത്തി​ൽ മു​ഖ്യ​സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ഡോ. ​അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ വി​ദ​ഗ്ധ ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെന്നാണ് വിവരം.

3.6 ല​ക്ഷം കോ​ടി

3.6 ല​ക്ഷം കോ​ടി

3.6 ല​ക്ഷം കോ​ടി രൂപയാണ് പദ്ധതിയ്ക്കായുള്ള പ്രാ​രം​ഭ തുക. കേ​ന്ദ്രം അ​റു​പ​തോ എ​ഴു​പ​ത്ത​ഞ്ചോ ശ​ത​മാ​നം വ​ഹി​ക്കു​ക​യും ബാ​ക്കി സം​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യിലാകും പ​ദ്ധ​തി ന​ട​പ്പാ​ക്കുക.

ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​താ​ക്കില്ല

ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​താ​ക്കില്ല

മിനിമം വരുമാന പദ്ധതിയ്ക്ക് വേണ്ട തു​ക ക​ണ്ടെ​ത്താ​ൻ തൊ​ഴി​ലു​റ​പ്പ് പോ​ലു​ള്ള ചി​ല ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്നാ​ണു ചി​ല​രു​ടെ ആ​ശ​ങ്ക. എ​ന്നാ​ൽ, തൊ​ഴി​ലു​റ​പ്പോ സ​ബ്സി​ഡി​ക​ളോ നി​ർ​ത്ത​ലാ​ക്കാ​തെ ഇ​തു ന​ട​പ്പാ​ക്കാ​മെ​ന്ന് ​രൺ​ദീ​പ് സിം​ഗ് സു​ർ​ജേ വാ​ല വ്യക്തമാക്കി. മി​നി​മം വ​രു​മാ​ന പ​ദ്ധ​തി​യ്ക്കെതിരെ കടുത്ത വി​മ​ർ​ശനവുമായാണ് ബി​ജെ​പി രം​ഗത്തെത്തിയിരിക്കുന്നത്.

malayalam.goodreturns.in

English summary

Minimum income guarantee is a women centric scheme

Congress today held a press conference on minimum income guarantee scheme. Randeep Surjewala briefed the media saying, "First Rs 72,000 will be given to 20% of the poorest families annually.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X