ജെറ്റിന്റെ തകർച്ച ഇൻഡി​ഗോയ്ക്ക് നേട്ടം; പുതിയ സർവ്വീസുകൾ ഉടൻ ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടക്കെണിയില്‍ പെട്ട് ജെറ്റ് എയർവെയ്സ് പല സർവ്വീസുകളും നിർത്തി വച്ചതോടെ ഇൻഡിഗോ ആഭ്യന്തര അന്താരാഷ്ട്ര സർവ്വീസുകൾ വർദ്ധിപ്പിക്കുന്നു. ജിദ്ദ, ദമാം, അബുദാബി എന്നിവിടങ്ങളിലേക്കുള്ള നോൺ-സ്റ്റോപ്പ് അന്താരാഷ്ട്ര സർവ്വീസുകളാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ ഇൻഡോർ, കൊച്ചി, പാറ്റ്ന തുടങ്ങിയ നഗരങ്ങളിലേക്കുള്ള പുതിയ ആഭ്യന്തര സർവീസുകളും ഉടൻ ആരംഭിക്കും.

സർവ്വീസുകൾ മുംബൈയിൽ നിന്ന്

സർവ്വീസുകൾ മുംബൈയിൽ നിന്ന്

ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകൾക്ക് പ്രധാന ട്രാവൽ ഹബ്ബായി മുംബൈയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മുംബൈയിൽ നിന്നാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതെന്ന് ഇൻഡിഗോ ചീഫ് കൊമേഴ്സ്യൽ ഓഫീസർ വില്യം ബൗൾട്ടർ പറഞ്ഞു.

സർവ്വീസുകൾ ആരംഭിക്കുന്നതെന്ന്?

സർവ്വീസുകൾ ആരംഭിക്കുന്നതെന്ന്?

ജിദ്ദ, ദമാം എന്നിവിടങ്ങളിലേയ്ക്കുള്ള സർവ്വീസുകൾ യഥാക്രമം ജൂൺ 5, ജൂലൈ 5 എന്നീ ദിവസങ്ങളിൽ ആരംഭിക്കും. മുംബൈ-അബുദാബി റൂട്ടിലും ജൂലൈ അഞ്ച് മുതൽ സർവ്വീസ് ആരംഭിക്കും.

മിഡിൽ ഈസ്റ്റ് സർവ്വീസുകൾ

മിഡിൽ ഈസ്റ്റ് സർവ്വീസുകൾ

മിഡിൽ ഈസ്റ്റിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ജിദ്ദ, ദമാം, അബുദാബി എന്നീ ന​ഗരങ്ങളാണ് ഇൻ​ഡി​ഗോ പുതിയ സർവ്വീസുകൾ ആരംഭിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഹജ്ജ് യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇൻഡി​ഗോ ജിദ്ദയിലേയ്ക്ക് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ന​ഗരമാണ് ദമാം. ഇവിടേയ്ക്കും ഇൻഡി​ഗോ സർവ്വീസുകൾ ഉടൻ ആരംഭിക്കും. കൂടാതെ യുഎഇയിയുടെ പ്രധാന സാംസ്കാരിക വാണിജ്യ കേന്ദ്രമായ അബുദാബിയും ഇൻഡി​ഗോയുടെ ലക്ഷ്യസ്ഥാനമാണ്.

malayalam.goodreturns.in

English summary

IndiGo announces new routes from Mumbai

Budget carrier IndiGo on Monday announced expansion of its international network from the city besides launching additional flights to domestic destinations to cater to the demand following the withdrawal of several routes by the struggling carrier Jet Airways.
Story first published: Tuesday, April 9, 2019, 12:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X