തെരഞ്ഞെടുപ്പ് പ്രചാരണം- ഫെയ്‌സ്ബുക്ക് പരസ്യത്തിനായി പാര്‍ട്ടികള്‍ ചെലവഴിച്ചത് 10 കോടി; മുന്നില്‍ ബിജെപി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രചാരണം പൊടിപൊടിക്കുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വിവിധ പാര്‍ട്ടികളുടേതായി ഫെയ്‌സ്ബുക്കില്‍ മാത്രം വന്നത് 51,810 രാഷ്ട്രീയ പരസ്യങ്ങള്‍. 10.32 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 23 വരെ 41,974 പരസ്യങ്ങളായിരുന്നു. ഇതിനായി ചെലവഴിക്കപ്പെട്ട തുക 8.58 കോടിയും. മാര്‍ച്ച് 30ന്റെ ഫെയ്‌സ്ബുക്ക് ആഡ് ലൈബ്രറി റിപ്പോര്‍ട്ട് കണക്ക് പ്രകാരമാണ് ഈ രണ്ടു മാസങ്ങളില്‍ 10.32 കോടി രൂപ ചെലവിട്ടതായി കണ്ടെത്തിയത്.

 
തെരഞ്ഞെടുപ്പ് പ്രചാരണം പരസ്യത്തിനായി പാര്‍ട്ടികള്‍ ചെലവഴിച്ചത് 10കോടി;മുന്നില്‍ ബിജെപി

ഫെയ്‌സ്ബുക്ക് പ്രചാരണത്തില്‍ ഏറ്റവും മുന്നില്‍ ബിജെപി തന്നെ. ഭാരത് കെ മന്‍ കീ ബാത്ത് പേജിലാണ് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ മാത്രം 2.23 കോടി രൂപയുടെ 3700 പരസ്യങ്ങള്‍ ബിജെപി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെ മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോഡി, നാഷന്‍ വിത്ത് നാമോ എന്നീ പേജുകളും പരസ്യങ്ങളാല്‍ സമ്പന്നമാണ്.

 

അതേസമയം, 410 പരസ്യങ്ങള്‍ക്കായി 5.91 ലക്ഷം രൂപ മാത്രമാണ് കോണ്‍ഗ്രസ് ഫെയ്‌സ്ബുക്കില്‍ ചെലവഴിച്ചത്. ബിജു ജനതാദള്‍ 8.56 ലക്ഷവും തെലുഗുദേശം പാര്‍ട്ടി 1.58 ലക്ഷവും നാഷനാലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി 58,355 രൂപയും ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു.

ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് പരസ്യ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരസ്യം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ ഇല്ലാത്തവ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളായിരുന്നു ഫെബ്രുവരിയില്‍ ഫെയ്‌സ്ബുക്ക് നടപ്പിലാക്കിയത്.

English summary

political ad spend on facebook crosses rs 10 cr

political ad spend on facebook crosses rs 10 cr
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X