ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. കാർഡ് വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പുകൾ വ്യാപകം. ലക്നൗവിൽ മൂന്ന് സർക്കാർ ജീവനക്കാർക്ക് 2 ലക്ഷം രൂപ വീതമാണ് നഷ്ട്ടപ്പെട്ടത്. ഒരാൾക്ക് 1.1 ലക്ഷം രൂപയും നഷ്ട്ടപ്പെട്ടു.
തട്ടിപ്പിൽ 50 ശതമാനം വർദ്ധനവ്
നോയ്ഡയിൽ മാത്രം ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പുകൾ 50 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട്. അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെട്ടതിന് ശേഷം മൊബൈലിൽ മെസേജ് വരുമ്പോഴാണ് തട്ടിപ്പ് നടന്ന വിവരം പലരും അറിയുന്നത്.
കാർഡ് വിവരങ്ങൾ സൂക്ഷിക്കുക
കാർഡ് ക്ലോണിംഗ് നടത്തിയാണ് തട്ടിപ്പ് നടത്തുന്നത്. അതായത് കാർഡ് നമ്പർ, സിവിവി, പിൻ, എക്സ്പയറി ഡേറ്റ് മുതലായ കാർഡ് വിശദാംശങ്ങൾ ചോർത്തി നടത്തുന്ന തട്ടിപ്പ്.
ചിപ്പുള്ള കാർഡുകൾ
ചിപ്പുള്ള കാർഡുള്ള ഇഎംവി കാർഡുകൾ അടുത്തിടെ ആർബിഐ നിർബന്ധമാക്കിയിരുന്നു. ഇത്തരം കാർഡുകൾ ആരെങ്കിലും സ്കാൻ ചെയ്യാൻ ശ്രമിച്ചാൽ എൻക്രിപ്റ്റ് ചെയ്ത വിവരം മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ മാഗ്സ്ട്രിപ് കാർഡുകളേക്കാൾ സുരക്ഷിതമാണ് ഇഎംവി ചിപ്പ് കാർഡുകൾ.
പൊതുസ്ഥലത്ത് കാർഡ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക
പൊതുസ്ഥലങ്ങളിൽ വച്ച് കാർഡ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. ഒളി കാമറകൾ നിങ്ങളുടെ കാർഡ് നമ്പർ, കാർഡ് വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിക്കുക. എടിഎം മെഷീനിൽ പിൻ നമ്പർ നൽകുമ്പോഴും മറ്റാരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തുക.
ബാങ്ക് അലേർട്ടുകൾ
നിങ്ങളുടെ കാർഡ് ക്ലോൺ ചെയ്തിട്ടുണ്ടെങ്കിൽ തട്ടിപ്പു നടന്നതിനു ശേഷം ബാങ്കിന്റെ അക്കൗണ്ട് ബാലൻസ് സ്റ്റേറ്റ്മെന്റ് ലഭിച്ചതിന് ശേഷം മാത്രമേ മനസ്സിലാകൂ. അതിനാൽ എല്ലായ്പ്പോഴും ബാങ്ക് അലേർട്ടുകൾ പരിശോധിക്കുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications