നോട്ട് നിരോധനം കൊണ്ട് എന്തു നേടി? 204 ലക്ഷം പേർക്കെതിരെ ഉടൻ നടപടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി അടയ്ക്കാത്തവർക്കെതിരെ നടപടികൾക്കൊരുങ്ങി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ നികുതി വെട്ടിപ്പ് നടത്തിയവർക്കും നികുതി അടയ്ക്കാത്തവർക്കുമെതിരെയാണ് ജൂൺ 30ന് ശേഷം നടപടികൾക്കൊരുങ്ങുന്നത്. 204 ലക്ഷം പേരാണ് ഈ കാലയളവിൽ നികുതി വെട്ടിപ്പ് നടത്തിയത്.

 

നോട്ടീസ് അയയ്ക്കും

നോട്ടീസ് അയയ്ക്കും

നികുതി വെട്ടിപ്പ് നടത്തി നിയമ നടപടികൾ നേരിടേണ്ടവർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടത്തിയവർക്കനുസരിച്ചായിരിക്കും കേസുകളുടെ നടപടികൾ ആരംഭിക്കുന്നത്.

വകുപ്പുകൾ

വകുപ്പുകൾ

സാധാരണഗതിയിൽ, നികുതി അടയ്ക്കാത്തവർക്ക് ഇൻകം ടാക്സ് ആക്ട് സെക്ഷൻ 271F പ്രകാരമാണ് നിയമ നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ വൈകി നികുതി അടയ്ക്കുന്നവർക്ക് എതിരെ സെക്ഷൻ 234 പ്രകാരവും നടപടികൾ സ്വീകരിക്കും.

പിഴ ഇങ്ങനെ

പിഴ ഇങ്ങനെ

നികുതി അടയ്ക്കേണ്ട അവസാന ദിനമായ ആ​ഗസ്റ്റ് 31ന് ശേഷവും ഡിസംബർ 31ന് മുമ്പും നികുതി അടയ്ക്കുന്നവർക്ക് 5000 രൂപയാണ് പിഴ നൽകേണ്ടത്. ഡിസംബർ 31ന് ശേഷം നികുതി അടയ്ക്കുന്നവർക്ക് 10000 രൂപ പിഴയും നൽകണം. എന്നാൽ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് 1000 രൂപയാണ് പിഴ.

നോട്ട് നിരോധനവും നികുതിയും

നോട്ട് നിരോധനവും നികുതിയും

നോട്ട് നിരോധനത്തിന് ശേഷം നികുതി അടയ്ക്കാത്തവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 2014ൽ നികുതി അടയ്ക്കാത്തവരുടെ എണ്ണം 122 ലക്ഷമാണ്. എന്നാൽ 2015ൽ എണ്ണം 675 ലക്ഷമായി ഉയർന്നു. എന്നാൽ 2016ലെ നോട്ട് നിരോധനത്തിന് ശേഷം നികുതി അടയ്ക്കാത്തവരുടെ എണ്ണം കുത്തനെ കുറഞ്ഞു. 2017ലെ കണക്കനുസരിച്ച് 283 ലക്ഷം പേരാണ് നികുതി അടയ്ക്കാത്തത്. 2018ൽ വീണ്ടും എണ്ണം കുറഞ്ഞ് 252 ലക്ഷമായി ചുരുങ്ങി.

നികുതി പിരിവ്

നികുതി പിരിവ്

നോട്ട് നിരോധത്തിന് ശേഷം കൂടുതൽ ആളുകൾ നികുതി അടയ്ക്കാൻ സന്നദ്ധരായി. നികുതി പിരിവില്‍ 42 ശതമാനം വളര്‍ച്ചയാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായത്. നോട്ട് നിരോധനം കാര്യമായി ബാധിച്ച മറ്റ് മേഖലകൾ താഴെ പറയുന്നവയാണ്.

ബാങ്കിംഗ് മേഖല

ബാങ്കിംഗ് മേഖല

ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചയേയും നോട്ട് നിരോധനം സഹായിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിക്കാന്‍ നോട്ട് നിരോധനം സഹായിച്ചു. കൈയിലുള്ള പണം രേഖയിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 2016 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ ബാങ്കിംഗ് മേഖലയില്‍ എത്തിയത് 3.5 ലക്ഷം കോടി രൂപയാണ്.

റിയൽ എസ്റ്റേറ്റ് മേഖല

റിയൽ എസ്റ്റേറ്റ് മേഖല

നോട്ട് നിരോധനത്തിന് ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസ് മുഴുവൻ ഓൺലൈനാക്കി. സ്ഥലം വാങ്ങാനും വിൽക്കാനും ഓൺലൈനിലൂടെ മാത്രമേ ഇപ്പോൾ സാധിക്കൂ. കൂടാതെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ബന്ധിപ്പിക്കുന്നതും നിർബന്ധമാക്കി.

malayalam.goodreturns.in

English summary

I-T action against 20.4 million non-filers

The Central Board of Direct Taxes has directed the income-tax department to initiate penalty proceedings by June 30 against non-filers and 'drop filers' of tax returns.
Story first published: Saturday, April 20, 2019, 12:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X