എടിഎം കാർഡുകൾ ഉടൻ ബ്ലോക്കാകും; ചിപ്പില്ലാത്ത കാർഡുകൾ മാറ്റി എടുക്കാൻ ഇനി വെറും അഞ്ച് ദിവസം മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ എടിഎം കാർഡ് ഇഎംവി ചിപ്പ് കാർഡുകളാണോ? അല്ലെങ്കിൽ ഉടൻ മാറ്റിക്കോളൂ. മാറ്റാത്ത എടിഎം കാർഡുകൾ ഏപ്രിൽ 29ന് ശേഷം ബ്ലോക്കാകും.

 

ആർബിഐയുടെ നിർദ്ദേശം

ആർബിഐയുടെ നിർദ്ദേശം

രാജ്യത്തെ എല്ലാ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും ഏപ്രില് 29 ന് മുമ്പ് ഉപഭോക്താക്കളുടെ മാഗ്നറ്റിക് സ്ട്രിപ്പ് എടിഎം കാർഡുകൾ മാറ്റി ഇഎംവി ചിപ്പ് കാർഡുകൾ നൽകണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ പ്രവർത്തന രഹിതമാകും.

എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

റിസർവ് ബാങ്ക് നല്കിയിരിക്കുന്ന തീയതിയ്ക്ക് മുമ്പ് ചിപ്പ് കാർഡുകളിലേക്ക് പൂർണമായും മാറണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്. ഇതിനായി ഉപഭോക്താക്കൾ ബാങ്കുമായി ബന്ധപ്പെടണം. ഇക്കാര്യം എസ്ബിഐ എസ്എംഎസിലൂടെ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 29ന് ശേഷം ചിപ്പ് കാർഡുകൾ ഉപയോഗിച്ച് മാത്രമേ പണമിടപാട് സാധ്യമാവൂ.

കാർഡ് മാറാൻ ഉപഭോക്താക്കൾ ചെയ്യേണ്ടതെന്ത്?

കാർഡ് മാറാൻ ഉപഭോക്താക്കൾ ചെയ്യേണ്ടതെന്ത്?

എടിഎം കാർഡില്ലെങ്കിലും ഓൺലൈൻ ഇടപാടുകൾ മാറ്റമില്ലാതെ നടത്താം. ചിപ്പ് കാർഡിലേക്ക് മാറാൻ ഉപയോക്താക്കൾ ഉടൻ തന്നെ അടുത്തുള്ള ബാങ്ക് ശാഖ സമീപിച്ച് അപേക്ഷ നൽകണം.

എടിഎം ദുരുപയോ​ഗം കുറയ്ക്കാം

എടിഎം ദുരുപയോ​ഗം കുറയ്ക്കാം

എടിഎം പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ആർബിഐ ഇഎംവി ചിപ്പ് കാർഡുകൾ നിർബന്ധമാക്കിയിരിക്കുന്നത്. എടിഎം ഹാക്കിം​ഗ് പോലുള്ള ദുരുപയോഗങ്ങൾ ചിപ്പ് കാർഡിലേയ്ക്ക് മാറുന്നതിലൂടെ കുറയ്ക്കാനാകും.

എടിഎം മെഷീനും മാറും

എടിഎം മെഷീനും മാറും

കാർഡുകൾ മാത്രമല്ല, എടിഎം മെഷീനുകളും മാറ്റാനുള്ള ഒരുക്കത്തിലാണ് ബാങ്കുകൾ. ചിപ്പ് കാർുകൾക്കനുസരിച്ചുള്ള എടിഎം മെഷീനുകളിലേക്കാണ് ബാങ്കുകൾ മാറുന്നത്. കാർഡ് ഇൻസേർട്ട് ചെയ്യുമ്പോൾ മെഷീനിൽ കാർഡുകൾ ലോക്ക് ചെയ്യപ്പെടുന്ന രീതിയിലാകും പുതിയ സംവിധാനം. തുകയും പാസ്വേഡും നൽകി കാർഡ് എടുത്തതിന് ശേഷമേ പണം പുറത്തു വരികയുള്ളൂ. ഇടപാട് പൂർത്തിയാകുന്നത് വരെ മെഷീൻ കാർഡിലുള്ള വിവരങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കും.

malayalam.goodreturns.in

English summary

non-chip debit cards will completely block from April 29,

The latest RBI guidelines will permanently block non-chip based cards from April 29. State Bank of India is notifying its customers to move to the new chip-embedded debit cards.
Story first published: Wednesday, April 24, 2019, 7:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X